വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നുണ്ടോ ? അറിഞ്ഞോളൂ... അതൊരു സൂചനയാണ് !

Tulsi Plant  , Astrology , Spirituality , തുളസി , തുളസിച്ചെടി , ജ്യോതിഷം , ആത്മീയം
സജിത്ത്| Last Modified ബുധന്‍, 17 ജനുവരി 2018 (16:42 IST)
വീട്ടുമുറ്റത്ത് ഒട്ടുമിക്ക ആളുകളും നട്ടുവളര്‍ത്തുന്ന ഒന്നാണ് തുളസിച്ചെടി. ഹൈന്ദവഭവനങ്ങളില്‍ മിക്കവാറും നിര്‍ബന്ധമുള്ളതും പുണ്യസസ്യമായി നാം പൂജിയ്ക്കുന്നതുമായ ചെടിയാണ് ഇത്. അതുകൊണ്ടുതന്നെ മിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിത്തറയും ഉണ്ടായിരിക്കും. പുണ്യസസ്യം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം ഔഷധഗുണങ്ങളും തുളസിക്കുണ്ട്.

നല്ലപോലെ പരിപാലിച്ചിട്ടും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലേയും ഒരു പ്രശ്‌നമാണ്. ഇത് പലര്‍ക്കും വിഷമവും ഉണ്ടാക്കാറുണ്ട്. തുളസിച്ചെടി ഉണങ്ങുന്നത് വീടുകളില്‍ ദോഷവും ഐശ്വര്യക്കേടും വരുന്നതിന്റെ സൂചനയാണെന്നാണ് വേദങ്ങളില്‍ പറയുന്നത്.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാന്‍ പാടുള്ളൂ എന്നാണ് വേദങ്ങളില്‍ പറയുന്നത്. അതുപോലെ കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂയെന്നും അല്ലാത്തത് ദോഷമാണെന്നും പറയപ്പെടുന്നു.

വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കാന്‍ പാടില്ല. അതുപോലെ തുളസിയില പറിക്കുന്നതിനായി വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വേദങ്ങളില്‍ പറയുന്നു.

ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തിലായിരിക്കണം ഒഴുക്കി വിടേണ്ടത്. സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് തുളസി എന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ തുളസിയോട് അനാദരവരവ് കാണിക്കാന്‍ പാടില്ല. തുളസിച്ചെടി വീട്ടിലുള്ളിടത്തോളം കാലം അവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കുമെന്നും യമദേവന്‍ അങ്ങോട്ടു കടക്കില്ല എന്നുമൊക്കെയാണ് വിശ്വാസങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :