ജനനസംഖ്യ ആറ് ? ആരേയും വശീകരിക്കാന്‍ മിടുക്കര്‍ !

aatmiyam ,  astrology ,  number 1 , ജ്യോതിഷം , സംഖ്യാ ജ്യോതിഷം ,  ആറാം നമ്പര്‍ ,  ആത്മീയം
സജിത്ത്| Last Updated: വെള്ളി, 5 ജനുവരി 2018 (14:41 IST)
ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം. ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.

ഫലിതപൂര്‍ണ്ണമായി സംസാരിച്ച്‌ മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരെ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്‌. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്.
ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌.

ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ്‌ കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണെന്നും ശാസ്ത്രം പറയുന്നു. ആറാം നമ്പരുകാര്‍ക്ക് വെള്ളി, വ്യാഴം, ചൊവ്വദിവസങ്ങള്‍ പൊതുവേ ശുഭകരവുമാണെന്നും പറയുന്നു. 6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരായിരിക്കും. കൃത്യം ആറാം തിയതിയില്‍ ജനിച്ചവര്‍ എല്ലായ്‌പ്പോഴും ആഢംബരത്തിലും സമൃദ്ധിയിലും കഴിയാനാണ് ആഗ്രഹിക്കുക‍‍.

എന്നാല്‍ 15ന് ജനിച്ചവരെ ധനവും സ്‌ഥാനമാനങ്ങളും തേടിയെത്തും. സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ പ്രാപ്‌തിയുണ്ടാകും. കലാപരമായ കാര്യങ്ങളില്‍ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കും. അതുമൂലം ജീവിതം ഉല്‍ക്കൃഷ്‌ടമാകുകയും ചെയ്യും. എന്നാല്‍ ഏത്‌ കാര്യത്തിനും നല്ല തന്റേടവും ചുറുചുറുക്കും ഉണ്ടായിരിക്കുന്നവരാണ് 24ല്‍ ജനിച്ചവര്‍. വിനയം, കാരുണ്യം എന്നീ സവിശേഷമായ സ്വഭാവഗുണങ്ങളും ഇവര്‍ക്ക് ഉണ്ടായിരിക്കും. ദാമ്പത്യം സൗഭാഗ്യപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :