ജന്മസംഖ്യ 5 ആണോ ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞേ പറ്റൂ !

Astrology , Birthdate , ദാമ്പത്യം , വിവാഹം , ജന്മസംഖ്യ , ജ്യോതിഷം
സജിത്ത്| Last Updated: ശനി, 13 ജനുവരി 2018 (14:52 IST)
ജ്യോതിഷം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതൊരു അന്ധവിശ്വാസമാണെന്നാണ് ധാരണ. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍ തന്നെ പല വൈവിധ്യങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സംഖ്യാ ജ്യോതിഷം. സംഖ്യാ ജ്യോതിഷത്തില്‍ ഓരോ വ്യക്തിയേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുക.

ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കമുണ്ടെങ്കില്‍ അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ . ഉദാഹരണമായി ഏതു മാസത്തിലെയും ഏഴാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ ഏഴായിരിക്കും. ജനന തീയതി 18 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 9ഉം ആയിരിക്കും. ഇരുപത്തി നാലാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യയാകട്ടെ ആറും ആയിരിക്കും.

5 ആയവര്‍ക്ക് 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ശുഭകരമായിരിക്കും. അതുപോലെ ആയില്യം, തൃക്കേട്ട, മകയിരം, രേവതി, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമാണ്. ബ്രൌണ്‍, പച്ച, ഇളം നീല, ചന്ദനം, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലമാകുമ്പോള്‍ വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ പ്രതികൂലവുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :