അനുബന്ധ വാര്‍ത്തകള്‍
- മുടക്കിയ കോടികള്‍ പോകട്ടെ, ഇന്ത്യന്‍ 2 വേണ്ടെന്നുവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു ?
- ലോക്ക് ഡൗൺ; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ആത്മഹത്യ ചെയ്തു
- സാലറി കട്ടിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ, നടപടിയുമായി സർക്കാർ മുന്നോട്ട്
- ലോക്ക് ഡൗണിൽ ഒരു സന്തോഷ വാർത്ത; 2 വർഷം കാണാമറയത്തായിരുന്ന ജസ്നയെ കണ്ടെത്തി?!
- നടൻ ചെമ്പൻ വിനോദ് വിവാഹിതനായി
കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ നരേന്ദ്രമോദിക്ക്
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട ആറുമാസങ്ങള്‍ക്കു ശേഷം തുറന്നു. ക്ഷേത്രത്തിലെ ആദ്യത്തെ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരുന്നു. ദേവസ്വംബോര്‍ഡ് പ്രതിനിധിയും 20 പേരും ചടങ്ങില്‍ പങ്കെടുത്തു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ആദ്യമായാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രാചാരമനുസരിച്ച് ക്ഷേത്ര കവാടം തുറക്കാന്‍ തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി മഞ്ഞ് മൂടിയ നിലയിലാണ് ക്ഷേത്ര പരിസരമുള്ളത്. മുഖ്യ കാര്മികന് ശിവ ശങ്കര്‍ ലിംഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാന്തി പൂക്കള്‍ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരുന്നു. അതേസമയം 52 കോവിഡ് കേസുകളാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം