2022 Karka Sankranti: ഇന്ന് കര്‍ക്കടക സംക്രാന്തി

രേണുക വേണു| Last Modified ശനി, 16 ജൂലൈ 2022 (08:19 IST)

Karka Sankranti July 16: മലയാളികള്‍ പഞ്ഞമാസമായ കര്‍ക്കടകത്തിലേക്ക്. ഇന്ന് മിഥുന മാസത്തിന്റെ അവസാന ദിനമായ കര്‍ക്കടക സംക്രാന്തി. കര്‍ക്കടകത്തെ വരവേല്‍ക്കുന്ന ദിവസമാണ് കര്‍ക്കടക സംക്രാന്തി.

സംക്രാന്തി നാള്‍ വൈകുന്നേരം കുറച്ചു മണ്ണും തട്ടി അതില്‍ തുമ്പ, പാണല്‍ എന്നിവയുടെ ഓരോ കടയും വേരോടെ പറിച്ച് പൊതിഞ്ഞ് നടമുറ്റത്തിന്റെയും പൂമുഖത്തിന്റെയും പുരപ്പുറത്ത് ഏറക്കാലില്‍ വയ്ക്കും.

സൂര്യദേവന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് സംക്രാന്തി.
ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുന്ന ശുഭ സമയം. ആ സമയത്ത് പൂജാമുറിയില്‍ ദീപം തെളിയിക്കൂ. കര്‍ക്കിടക മാസം മുഴുവന്‍ എന്നല്ല, എല്ലായ്പ്പോഴും മംഗളകരം ആയിരിക്കട്ടെ ഗൃഹം. ഭാരതത്തിനു പുറത്തുള്ളവര്‍ അതാത് പ്രാദേശിക സമയത്ത് വിളക്ക് കത്തിക്കുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :