Guru Purnima 2022: ജൂലൈ 13, നാളെ ഗുരു പൂര്‍ണിമ

Renuka Venu| Last Modified ചൊവ്വ, 12 ജൂലൈ 2022 (09:32 IST)

Guru Purnima 2022, History, Significance, Date: എല്ലാ വര്‍ഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗര്‍ണമി ദിനമാണ് ഗുരു പൂര്‍ണിമ ദിനമായി ആചരിക്കുന്നത്. പൂര്‍ണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്. ഹിന്ദു മത വിശ്വാസികള്‍ക്ക് ഇത് വേദ വ്യാസന്റെ ജന്മദിനമാണ്.

ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളുമാണ് ഗുരുപൂര്‍ണിമ ദിനം ആചരിക്കുന്നത്. ഹിന്ദു മത വിശ്വാസികള്‍ വേദ വ്യാസനെയും ബുദ്ധ മത വിശ്വാസികള്‍ ഗൗതമ ബുദ്ധനെയുമാണ് ഗുരു പൂര്‍ണിമ ദിനത്തില്‍ ആരാധിക്കുന്നത്.

ആത്മീയ ഗുരുക്കന്‍മാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂര്‍ണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂര്‍ണിമയുടെ ഉത്ഭവം. സംസ്‌കൃതത്തില്‍ നിന്നാണ് ഗുരു പൂര്‍ണിമ എന്ന വാക്ക് വന്നത്.

ഈ വര്‍ഷം ജൂലൈ 13 ബുധനാഴ്ചയാണ് ഗുരു പൂര്‍ണിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :