സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 2 ഏപ്രില്‍ 2022 (18:54 IST)
ഹൈന്ദവ വിശ്വാസ പ്രകാരം പൂജയ്ക്കും മറ്റു കാര്യങ്ങള്‍ക്കും ചന്ദനത്തിരി കത്തിക്കാറുണ്ട്. ഇത്തരത്തില്‍ പൂജാ വേളയില്‍ ചന്ദനത്തിരി വാഴപ്പഴത്തില്‍ കുത്തിവയ്ക്കാറാണ് പതിവ്. പൂജ തുടങ്ങുന്ന വേളയില്‍ ധൃതിയില്‍ ചന്ദനത്തിരി കത്തിച്ചു വയ്ക്കാനൊരിടം തേടുന്നു. ഇതിനായി മൃദുവായ പഴമാണ് തിരഞ്ഞെടുക്കാറ്.എന്നാല്‍ ഇത് തെറ്റായ രീതിയാണ്. ചന്ദനത്തിരി പ്രത്യേകം അതിനായുള്ള സ്റ്റാന്റിലാണ് കുത്തിവയ്‌ക്കേണ്ടത്. അതിനു പകരം നേദ്യമായി വച്ച പഴത്തില്‍ കുത്തിവയ്ക്കുന്നത് തെറ്റും ദൈവനിന്ദയുമാണ്.