ക്ഷേത്രത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (17:19 IST)
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കുളിച്ച് ഭസ്മക്കുറിയിട്ട് ശുദ്ധമായ വസ്ത്രം ധരിച്ച് വേണം ക്ഷേത്ര ദര്‍ശനം നടത്തേണ്ടത്. തലേ ദിവസം ധരിച്ച വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം പാടില്ല. ചെരുപ്പ്, തൊപ്പി, തലക്കെട്ട്, ഷര്‍ട്ട്, കൈലി,ലുങ്കി, ഇവ ധരിച്ച് കൊണ്ട് ക്ഷേത്ര ദര്‍ശനം പാടില്ല. കൂടാതെ എണ്ണ ശിരസ്സില്‍ ധരിച്ചു കൊണ്ടും ക്ഷേത്ര ദര്‍ശനം പാടില്ല. പുരുഷന്‍മാര്‍ മാറ് മറക്കാതെയും സ്ത്രീകള്‍ മുഖവും ശിരസ്സും മറയ്ക്കാതെയും ക്ഷേത്ര ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :