രണ്ടാളും പ്രണയത്തില്‍, സൂചന നല്‍കി മഞ്ജിമയും ഗൗതം കാര്‍ത്തിക്കും

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (15:01 IST)


കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമേ തമിലാണ് മഞ്ജിമ സജീവം. നടി പ്രണയത്തിലാണെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പിലുമാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

കഴിഞ്ഞദിവസം നടിയുടെ ജന്മദിനത്തില്‍ ഇതില്‍ ഗൗതം കാര്‍ത്തിക് ആശംസകള്‍ നേര്‍ന്നിരുന്നു.ജന്മദിനാശംസയിലൂടെ മഞ്ജിമയുമായുള്ള ബന്ധം ചെറുതായി നടന്‍ ഉറപ്പിക്കുകയാണെന്ന് തോന്നുന്നു.


മഞ്ജിമ മോഹനെ മോമോ എന്ന് വിളിച്ചാണ് ആശംസകള്‍ നേര്‍ന്നത്.


'എപ്പോഴെങ്കിലും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നന്ദിയുള്ളവനായിരുന്നു, നിന്നെപ്പോലെ ശക്തിയുള്ള്യ ഒരു വ്യക്തി എന്റെ ജീവിതത്തില്‍ എനിക്കുണ്ട് എന്നത് വസ്തുതയാണ്! എപ്പോഴും സന്തോഷത്തോടെയും അനുഗ്രഹത്തോടെയും ഇരിക്കുക! ഒപ്പം ഒപ്പം മികച്ചത് നേടൂ' -ഗൗതം കാര്‍ത്തിക്കിന്റെ ആശംസ മഞ്ചിമ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ പങ്കുവെച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :