രാവണന് പത്തുതലയുണ്ടായത് എങ്ങനെയെന്നറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (13:23 IST)
രാവണന്‍ ബ്രഹ്മാവിനെ വര്‍ഷങ്ങളായി തപസുചെയ്യുന്ന സമയത്ത് അദ്ദേഹംതന്റെ ശിരസ് പത്തു തവണ ബ്രഹ്മാവിന് സമര്‍പിച്ചുവെന്നും ഓരോപ്രാവശ്യം ശിരസ്സ് വെട്ടുമ്പോഴും പുതുയ ശിരസ് വന്നു കൊണ്ടിരുന്നുവെന്നുമാണ് ഐതീഹ്യം. അങ്ങനെ പത്താം തവണ ശിരസു അര്‍പിക്കാന്‍ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം ആവശ്യപെടാന്‍ പറയുകയും ചെയ്തു. രാവണന്‍ അമരത്വം ആണ് വരമായി ചോദിച്ചത.

പക്ഷെ ബ്രഹ്മാവ് ദിവ്യ അമൃത് വരമായി നല്‍കി. അത് അദ്ദേഹത്തിന്റെ പൊക്കിള്‍ കോടിക്ക് താഴെ സൂക്ഷിച്ചു അത് ഉള്ളടുത്തോളം കാലം അദ്ദേഹത്തെ ആര്‍ക്കും വധിക്കാന്‍ കഴിയില്ല എന്ന വരം നല്‍കി. കൂടാതെ പത്തു തലയും നല്‍കി. തന്നെ ഈശ്വരന്‍മാരായ ആര്‍ക്കം കൊല്ലാന്‍ കഴിയരുത് എന്ന് വരം കൂടി രാവണന്‍ അവശ്യപെട്ടു .എന്നാല്‍ മനുഷ്യനെ അതില്‍ ഉള്‍പെടുത്താന്‍ രാവണന്‍ മറന്നു പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :