ശബരിമല ശ്രീധർമ്മശാസ്താനട ഇന്ന് തുറക്കും

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (18:46 IST)
പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താനട ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്നു ദീപങ്ങൾ തെളിക്കും.

ഇതിനെ തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിക്കും. ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ഭഗവത് ദർശനം നടത്താം. ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ മുതൽ എല്ലാ ദിവസവും അഭിഷേകം, നെയ്യഭിഷേകം, ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിശേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. പത്തൊമ്പതാം തീയതി രാത്രി പാത മണിക്ക് തിരുനട അടയ്ക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :