എന്നാണ് കര്‍ക്കടക മാസം ആരംഭിക്കുന്നത്?

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടുത്തോളം കര്‍ക്കടക മാസം അഥവാ രാമായണ മാസം പ്രാര്‍ത്ഥനകളുടെയാണ്

രേണുക വേണു| Last Modified വെള്ളി, 5 ജൂലൈ 2024 (15:35 IST)

ജൂലൈ 16 ചൊവ്വാഴ്ചയാണ് ഇത്തവണ കര്‍ക്കടകം ഒന്ന്. ജൂലൈ 15 ന് മിഥുന മാസം അവസാനിക്കും. അന്നേ ദിവസമാണ് കര്‍ക്കടക സംക്രാന്തി (കര്‍ക്കടകം ഒന്നിന്റെ തലേന്ന്). രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നു. മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് കര്‍ക്കടകം അവസാനിക്കുന്നത്. ഓഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങ മാസം പിറക്കും.

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടുത്തോളം കര്‍ക്കടക മാസം അഥവാ രാമായണ മാസം പ്രാര്‍ത്ഥനകളുടെയാണ്. ഈ മാസത്തില്‍ ആഘോഷങ്ങള്‍ നടത്തില്ല. രാമായണ പ്രാര്‍ത്ഥനകളാണ് കര്‍ക്കടകത്തില്‍ പ്രധാനപ്പെട്ടത്. കര്‍ക്കടക വാവ് ദിവസം ഹൈന്ദവ സമൂഹം പിതൃസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :