രത്നങ്ങള്‍ ഊര്‍ജ്ജദായകം

PROPRO
രത്നങ്ങള്‍ക്ക്‌ മനുഷ്യജീവിതത്തെ സ്വാധീനിക്കാനാകുമെന്ന്‌ ഭാരതീയര്‍ ചരിത്രകാലം മുതല്‍ വിശ്വസിക്കുന്നു‌. പ്രത്യേക ആവശ്യങ്ങള്‍ക്കായി രത്നം ധരിക്കുന്ന സമ്പ്രദായം പാശ്ചാത്യരാജ്യങ്ങളിലുമുണ്ട്‌.

മിക്ക മതഗ്രന്ഥങ്ങളിലും രത്നങ്ങളെ കുറിച്ച്‌ പറയുന്നു. രത്നങ്ങളുടെ ഉത്പത്തിയും പലതരത്തിലാണ്‌. മണ്ണില്‍ നിന്ന്‌ ഖനനം ചെയ്തെടുക്കുന്നവയാണ്‌ രത്നങ്ങളില്‍ ഏറെയും.

ഓരോ രത്നവും പ്രകാശത്തെ ഒരോ രീതിയിലാണ്‌ പ്രതിഫലിപ്പിക്കുന്നതും കടത്തിവിടുന്നതും. ഓരോ മനുഷ്യനിലേക്കും അവന്‌ ഗുണകരമാകുന്ന രീതിയില്‍ ഊര്‍ജ്ജപ്രവാഹമുണ്ടാക്കാന്‍ അനുയോജ്യമായ അളവിലും തൂക്കത്തിലുമുള്ള രത്നങ്ങള്‍ ധരിക്കുന്നത്‌ സഹായിക്കുമെന്നാണ്‌ വിശ്വാസം.

ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ നവരത്നങ്ങള്‍. മാണിക്യം,മുത്ത്‌,മരതകം, പവിഴം, പു‍ഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ്‌ നവരത്നങ്ങള്‍.

വിവാഹം നടക്കാനും സന്താനഭാഗ്യത്തിനും സാമ്പത്തിക നേട്ടത്തിനും ഉദ്യോഗം ലഭിക്കാനുമെല്ലാം രത്നങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്‌. മാലയായും ലോക്കറ്റായും മോതിരമായും കമ്മലായും എല്ലാം ശരീരസ്പര്‍ശം കിട്ടത്തക്കവിധം അവ ഉപയോഗിച്ചാല്‍ മതി.

WEBDUNIA|
എന്നാല്‍ രത്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ളവരുടെ ഉപദേശം തേടേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :