ഭൈരവി അമ്മയുടെ, പ്രകൃതിയുടെ പ്രതിരൂപമാണു ഭൈരവി. കൃഷിനാശ
ങ്ങള്‍ തടഞ്ഞ് സര്‍വൈശ്വര്യ ലബ്ധിക്കായി ഭൈരവിക്കോലങ്ങള്‍ തുള്ളി അനുഗ്രഹിക്കുന്നു. . ഭൈരവിക്കോലത്തിനു ചുരുങ്ങിയത് അഞ്ചു മുഖങ്ങള്‍ ഉണ്ടായിരിക്കും. നിണഭൈരവി, കാഞ്ഞിരമാല, മംഗളക്കോലം എന്നിവയും ഭൈരവി ക്കോലത്തിന്‍റെ മാതൃകയില്‍ തന്നെയാണ് വര്യ്ക്കുക. നെറുകയില്‍ പന്തം കുത്തിയാണു ഭൈരവി കളത്തില്‍ എത്തുന്നത്.16, 32, 64, 81, 101 എന്നീ ക്രമത്തിലാണു ഭൈരവിക്കോലത്തിനു പാള ഉപയോഗിക്കുന്നത്
കാലന്‍
മരണഭയത്തില്‍ നിന്നുള്ള മോചനമാണു കാലന്‍കോലത്തെ അനു ഷ്‌ഠാന കോലങ്ങളുടെ മുന്‍നിരയില്‍ എത്തിച്ചത്. കാലന്‍കോലം തുള്ളലിനു സാക്ഷിയാകുന്നതു തന്നെ മരണഭയത്തില്‍ നിന്നുള്ള മോചനത്തിനു കാരണമാകുമെന്നാണു വിശ്വാസം. 15 പാള കൊണ്ടാണു കാലന്‍ കോലം എഴുതുന്നത്. വലതു കയ്യില്‍ വാളും ഇടതു കയ്യില്‍ പന്തവും പാശവും പിടിച്ചാണു കാലന്‍ കോലം അരങ്ങി ലെത്തുന്നത്.
യക്ഷി
സ്‌ത്രീരോഗങ്ങളില്‍ നിന്നുള്ള മുക്‌തിയും ശത്രു സംഹാരവുമാണു യക്ഷിക്കോലങ്ങള്‍ തുള്ളിക്കുന്നതിനു പിന്നില്‍. കിരീടാകൃതിയിലുള്ള കോല നിര്‍മിതിയാണു യക്ഷിയുടേത്. കണ്ണും കുറിയും വളഞ്ഞ പല്ലും കുരുത്തോല നഖങ്ങളും ഉണ്ടാകും.
മായയക്ഷിക്കു മുന്‍ഭാഗത്തേക്കു നീണ്ടു നില്‍ക്കുന്ന കൊമ്പുകള്‍ ഉണ്ടാകും. 21 പാളകള്‍ ഉപയോഗിച്ചെഴുതുന്ന വലിയ കോലമാണു കാലയക്ഷിയുടേത്.