ആക്ഷേപഹാസ്യം നിറഞ്ഞ പാട്ടുകള്‍ കോതാമൂരിയാട്ടത്തിന്‍റെ സവിശേഷതയാണ്. ആളുകളെ രസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം. അതുകൊണ്ട് കോതാമൂരിയാട്ടക്കാര്‍ പാട്ടുപാടുന്നതിനോടൊപ്പം പല കളളവും പറയാറുണ്ട്. ചിലപ്പോഴത് അതിരുവിട്ട പരിഹാസമായിപ്പോലും തീരുന്നു.
എങ്കിലും ആരുമതിനെ എതിര്‍ക്കാറില്ല. പലപ്പോഴും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള കണ്ണാടിയാവും ഈ പരിഹാസങ്ങളും തമാശപ്പാട്ടുകളും.