തുളസീതീര്‍ത്ഥം മാത്രം സേവിക്കുന്നത് ഉത്തമം. ജലംപോലും ത്യജിക്കുകയാണ് അത്യത്തമം എന്നു കരുതപ്പെടുന്നു.
ഇതു പ്രയാസാമാണെങ്കില്‍ ഫലമൂലാദികള്‍ ഭൂജിക്കാം....മൗനം ആചരിക്കുന്നതു നന്ന്. യഥാവിധി ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം. വെറും നിലത്തിലേ ഇരിക്കാവൂ.
ദ്വാദശിദിനത്തില്‍ കുളിച്ച് ദിനകൃത്യങ്ങളും കഴിച്ച് വിഷ്ണുപൂജ ചെയ്യണം. ബ്രാഹ്മണരെ പാദക്ഷാളനം ചെയ്ത് വേദവിധി അനുസരിച്ചു പൂജിച്ച് ഭുജിക്കണം.
അവര്‍ക്കു വസ്ത്രം, സ്വര്‍ണം തുടങ്ങിയ ഭക്തിയോടെ ദാനം ചെയ്യണം. അതിനു ശേഷം മാത്രമേ പാരണ നടത്താവൂ.'' എന്നിട്ടേ ഏകാദശിവ്രതം സമാപിക്കൂ.
ശുദ്ധോപവാസമാണു വേണ്ടതെങ്കിലും പലര്‍ക്കും അതിനു സാധിച്ചെന്നു വരികയില്ല. എന്നാല്‍, അരിഭക്ഷണം വര്‍ജിക്കണമെന്നത് എല്ലാവരും ആചരിച്ചു വരുന്നു. അരി വേവിച്ച ചോറ്, അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ എല്ലാം അന്നു വര്‍ജ്യമാണ്.
ചാമ, ഗോതന്പ് എന്നിവകൊണ്ടുണ്ടാക്കിയ ചോറു കഴിക്കാം. കൂടെ പയര്‍ പുഴുക്ക് , നേതന്ത്രക്കായ ചുട്ടത്, ചെറുപയര്‍ വേവിച്ചത്, ഈന്തിന്‍കായപ്പലഹാരം തുടങ്ങിയവയും ആകാം.