അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് എത്രദിവസം കഴിഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നെന്നറിയാമോ
- സ്തനാർബുധ സാധ്യത കുറയ്ക്കാൻ തൈര്
- Kidney Health: വേദനസംഹാരികള്‍ അമിതമായി കഴിക്കുന്നത്, ഉപ്പും പഞ്ചസാരയും; നിങ്ങളെ വലിയൊരു വൃക്ക രോഗിയാക്കാന്‍ ഇതുമതി
- World Kidney Day 2023: വേനൽക്കാലത്ത് വൃക്കകളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കാം
- Bala Health Condition: ബാലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ഇ എസ് ആർ കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിക്കുക
രക്തപരിശോധനകൾ നടത്തുന്ന എല്ലാവർക്കും തന്നെ സുപരിചിതമായ പദമായിരിക്കും ഇ എസ് ആർ എന്നത്. സാധാരണയായി 10 മില്ലീ മീറ്ററിന് താഴെയായിരിക്കും ഒരു വ്യക്തിയുടെ ഇ എസ് ആർ. ഇതിലധികമുള്ള അളവ് ശരീരത്തിൽ ബാധിച്ചിരിക്കുന്ന ഇൻഫക്ഷനോ മറ്റ് രോഗങ്ങളുടെയോ സൂചനയായാണ് ഡോക്ടർമാർ കണക്കാക്കുന്നത്.
എറിത്രോസൈറ്റ് ഡെസിമെൻ്റേറ്റ് എന്നാണ് ഇ എസ് ആർ എന്ന പദത്തിൻ്റെ പൂർണ്ണരൂപം. രോഗിയുടെ ശരീരത്തിൽനിന്നും ശേഖരിച്ച രക്തത്തിൽ അത് കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കൾ ചേർത്ത ശേഷം ഒരു ചെറിയ ഗ്ലാസ് ട്യൂബിലൊഴിച്ച് അത് കുത്തനെ നിർത്തി ചുവന്ന രക്താണുക്കൾ അടിയുന്ന സംയം കണക്കാക്കിയാണ് ഇ എസ് ആർ നിർണയിക്കുന്നത്. ഈ നിരക്ക് 20 മില്ലീ മീറ്ററിൽ കൂടുതലാണെങ്കിൽ മറ്റ് രോഗപരിശോധനകൾ വേണ്ടിവരും. ശരീരത്തിൽ നീർക്കെട്ട്,ആസ്ത്മ, അലർജിരോഗങ്ങൾ ഉള്ളവർക്ക് ഈ നിരക്ക് കൂടുതലായിരിക്കും.
ആഴ്ചകളോളം നീണ്ട് നിൽക്കുന്ന ചുമയുള്ളവരിലെ കൂടിയ ഇ എസ് ആർ ക്ഷയരോഗത്തിൻ്റെ ലക്ഷണമായും കാണാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്ന പോളിസൈത്തിമിയ ഹൃദയ തകരാറുകൾ എന്നീ സാഹചര്യങ്ങൾ ഇ എസ് ആർ കുറഞ്ഞതായും കാണാറുണ്ട്.
അടുത്ത ലേഖനം