അനുബന്ധ വാര്‍ത്തകള്‍
- പ്രതിദിനം 50 ലക്ഷം ഫാസ്റ്റാഗ് ഇടപാടുകൾ, പെട്ടിയിലാകുന്നത് 80 കോടിയോളം
- പുതുവർഷത്തിൽ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്
- ദക്ഷിണ ചൈന കടലിൽ ചൈനയ്ക്ക് മുന്നറിയിപ്പ്: വിയാറ്റ്നാമുമായി ചേർന്ന് ഇന്ത്യയുടെ നാവികാഭ്യാസം
- ജയിലിൽ സ്വകാര്യ സന്ദർശനത്തിന് ഭാര്യ എത്തിയില്ല, ലിംഗം മുറിച്ചുമാറ്റി തടവുകാരന്റെ പ്രതിഷേധം
- അനിലിനൊപ്പം പകർത്തിയ അവസാന ചിത്രങ്ങൾ പങ്കുവച്ച് ജോജു ജോർജ്
മുഖം മിനുക്കാൻ ഇതാ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു നാടൻ കൂട്ട്, അറിയു !
മുഖം മിനുക്കാൻ പെടാപാടുപെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകൾ ഉണ്ട്. അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേർത്തുകൊണ്ടുള്ള മിക്‌സ് ആണ് മുഖകാന്തി വർദ്ധിപ്പിക്കാനുള്ള മരുന്ന്. തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുകൊണ്ട് ഉണ്ടാക്കുന്നതായതുകൊണ്ടുതന്നെ മുഖത്തിന് മറ്റ് കേടുപാടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല.
നല്ലതു പോലെ പഴുത്ത തക്കാളി അരച്ചെടുക്കുക. ഇതിലേക്ക് അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളിയും തേനും ചേര്‍ന്ന മിശ്രിതം.