1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Reasons for black marks on neck

നിങ്ങളുടെ കഴുത്തില്‍ മടക്കുകളും കറുപ്പ് നിറവും ഉണ്ടോ? നിസാരമായി കാണരുത്

Reasons for black marks on neck
നിങ്ങളുടെ സാധാരണ ചര്‍മ നിറത്തില്‍ നിന്ന് വ്യത്യസ്തമായി കഴുത്തില്‍ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചര്‍മ പ്രശ്‌നമായി മാത്രം കണ്ട് തള്ളിക്കളയരുത്. കഴുത്തില്‍ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെ പറയുന്ന പേര് അകാന്തോസിസ് നിഗ്രിക്കന്‍സ് എന്നാണ്. ഇത് മാരകമായ പല ആരോഗ്യപ്രശ്‌നങ്ങളുടെയും സൂചനയാണ്. 
 
രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുമ്പോള്‍ ഇങ്ങനെയൊരു മാറ്റം ശരീരത്തില്‍ കാണിക്കും. അതായത് കഴുത്തില്‍ അസാധാരണമായ കറുപ്പ് നിറം ഉള്ളത് പ്രമേഹത്തിന്റെ ലക്ഷണമാകാം. 
 
അമിത വണ്ണം ഉള്ളവരിലും കഴുത്തില്‍ കറുപ്പ് നിറം കാണാന്‍. ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിന്റെ സൂചനയാണ് കഴുത്തിലെ കറുപ്പ് നിറം. ശരീരത്തിനു ആവശ്യമായ വ്യായാമം നിങ്ങള്‍ ചെയ്യുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. കഴുത്തില്‍ കറുപ്പ് നിറമുള്ളവര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്ത് തടി കുറച്ച് നോക്കൂ. കഴുത്തിലെ കറുപ്പ് നിറം അപ്രത്യക്ഷമാകുന്നത് കാണാം. വയര്‍, കരള്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ സൂചനയായും ചിലരില്‍ കഴുത്തിലെ കറുപ്പ് നിറം കാണാം. അതായത് കഴുത്തില്‍ അസാധാരണമായി കറുപ്പ് നിറം കണ്ടാല്‍ ഡോക്ടറെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആഴ്ചയില്‍ ഒരിക്കല്‍ വെണ്ടയ്ക്ക നിര്‍ബന്ധമായും കഴിക്കണം; കാരണം ഇതാണ്