1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health tips news

മദ്യപാനിയാണോ, ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Health
മദ്യപാനികള്‍ക്ക് പൊതുവേ മദ്യത്തിന്റെ ദൂഷ്യവശങ്ങളും അറിയുന്നതാണ്. എന്നാലും മദ്യം ഉപയോഗിക്കുന്നതില്‍ കുറവുവരുത്താന്‍ സാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. എങ്കിലും മദ്യപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മദ്യപാനികളുടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ അംശം കുറവായിരിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
 
മധ്യപിക്കുന്നവരില്‍ പൊതുവേ കാണുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇത് മാനസികരോഗങ്ങള്‍ക്കും ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്നതിനും കാരണമാകും. മദ്യത്തില്‍ വലിയ തോതിലുള്ള കലോറിയാണ് ഉള്ളത്. ഇത് കുടവയറിനും പൊണ്ണത്തടിക്കും കാരണമാകും.
അടുത്ത ലേഖനം
കുടവയര്‍ പ്രശ്‌നമാണ്; അഭംഗിമാത്രമല്ല അപകടവും വരുത്താം!