അനുബന്ധ വാര്ത്തകള്
- സ്‌ട്രോബറിയുടെ ആരോഗ്യ ഗുണങ്ങൾ ചെറുതല്ല!
- ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി
- ഒന്നിച്ചു ജീവിക്കാനുള്ള യുവതികളുടെ തീരുമാനത്തെ ശരിവച്ച് ഹൈക്കോടതി
- അനിശ്ചിതത്വം ഒഴിയാതെ ഐ എഫ് എഫ് കെ: സർക്കാർ പണം നൽകാതെ അക്കാദമിക്ക് ചലച്ചിത്രമേള നടത്താനാകില്ലെന്ന് എ കെ ബാലൻ
- ക്രിമിനൽ കേസുകളിൽപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ നിന്നും അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീം കോടതി
മണിക്കൂറുകളോളം ഇരുന്നുള്ള ജോലി: ഈ രോഗങ്ങൾ ശ്രദ്ധിക്കണം !
കാലം മാറിയതോടെ ജോലികളുടെ സ്വഭാവവും മാറി. മുൻപൊക്കെ ശാരീരിക അധ്വാനമുള്ള തൊഴിലായിരുന്നു കൂടുതലെങ്കിൽ ഇപ്പോൽ മാനസിക അധ്വാനമുള്ള തൊഴിലുകളും മണിക്കൂറുകളോളം ഇരുന്നു ചേയ്യേണ്ട ജോലികളുമാണ് കൂടുതൽ. ഇത്തരം ജോലികൾ മനുഷ്യന്റെ ആരോഗ്യത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത് എന്ന് നിരവധി പഠനങ്ങൾ ശാസ്ത്രീയമായി തെളീയിച്ചു കഴിഞ്ഞു.
മണിക്കൂറുകളോളം ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലികളാണ് ഏറ്റവുമധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ തന്നെ ഇത് ഇല്ലാതാക്കുന്നു. ശാരിരികവും മാനസികവുമായ രോഗങ്ങൾ ഇത്തരം ജോലികളിൽ ഏർപ്പെടുന്നവരെ കൂടുതലായും ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് പൈൽസ്. ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന യുവക്കളിൽ ഇത് കൂടുതലായും കണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. മണിക്കൂറുകളോളം, ഇരുക്കുന്നതിനാൽ മലശയത്തിന്റെ അറ്റത്ത് ഒരു പാളി രൂപൊപ്പെടുകയും ഇത് പിന്നീട് വേദനയും അസ്വസ്ഥതതയും ഉണ്ടാക്കാൻ തുടങ്ങുകയുമാണ് ചെയ്യുന്നത്.
ഇരുന്നു ജോലി ചെയ്യുന്നവർക്ക് വരാവുന്ന മറ്റൊരു അസുഖമാണ് നടുവേദനയും ഡിസ്ക് സംബന്ധമായ അസുഖങ്ങളും. കൂടുതൽ നേരം ഇരിക്കുന്നതിലൂടേ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി നഷ്ടമാവുന്നതിനാലാണ് ഇതുണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങളായ പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും ഇത്തരം ജോലി ചെയ്യുന്നവർക്ക് പിടിപെടാൻ സാധ്യത കൂടിതലാണ്.