അനുബന്ധ വാര്ത്തകള്
- 48 മെഗാപിക്സൽ ക്വാഡ് ക്യാമറ, ഫാസ്റ്റ് ചാർജിങ്, ഇൻ സീരീസിലൂടെ മൈക്രോമാക്സിന്റെ ഗംഭീര തിരിച്ചുവരവ്
- പരിക്ക് ഗുരുതരമാക്കുന്ന നീക്കം പാടില്ലെന്ന് ഗാംഗുലിയുടെ ഉപദേശം: കളിയ്ക്കാനിറങ്ങി രോഹിതിന്റെ മറുപടി
- രോഹിതിന്റെ അവസ്ഥയെക്കുറിച്ച് രവി ശാസ്ത്രിയ്ക്ക് ഒന്നുമറിയില്ലെന്ന് വിശ്വസിയ്ക്കാനാകില്ല: തുറന്നടിച്ച് സെവാഗ്
- വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിയ്ക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി
- ബിനീഷിന്റെ വീട്ടിൽ ഇഡി റെയ്ഡ്, ഒപ്പം കർണാടക പൊലീസും സിആർപിഎഫും
പുരുഷൻമാരിലെ മുടികൊഴിച്ചിൽ: ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷൻമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മലിനീകരണവും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും, ജിവിത ശൈലിയുമെല്ലാമാണ് മുടി കൊഴിയുന്നത് വർധിക്കുന്നതിന് പ്രധാന കാരണം. ,എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധ നൽകിയാൽ പുരുഷൻമാരിലെ മുടി കൊഴിച്ചിൽ ചെറുക്കാനാകും.
മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്, നിർജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പുകവലിയും മദ്യപാനവും ഉള്ളർ കൂടുതൽ ശ്രദ്ധിക്കുക. ഈ രണ്ട് ശീലങ്ങളും മുടി കൊഴിച്ചിൽ വർധിപ്പിക്കും.
പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളർച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങൾ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണം കൃത്യമായ രീതിയിലാക്കും.
ആഴ്ചയിൽ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാൽസ്യവും വിറ്റാമിനുകളും ധരാളം അടങ്ങിയ ഭക്ഷണണങ്ങൾ മുടി കൊഴിച്ചി; കുറക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും.