സജിത്ത്|
Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (12:39 IST)
അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ
സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു. ഓസ്റ്റൊയോപൊറോസിസ് രണ്ട് തരമുണ്ട്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് സംഭവിക്കുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവിക്കുന്നതും. സ്ത്രീകള്‍ക്കാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത ഏറെയുള്ളത്.
ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ചെറിയ പരിക്കുകള്‍ കൊണ്ടു പോലും അസ്ഥികള്‍ പൊട്ടാനിടയുണ്ട്. സാധാരണ നട്ടെല്ല്, അരക്കെട്ട്, മണിബന്ധം എന്നിവിടങ്ങളിലെ അസ്ഥികളാണ് ഈ രോഗം ബാധിക്കുന്നത് മൂലം പൊട്ടാറുള്ളത്. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ദശാബ്ദങ്ങളോളം ലക്ഷണങ്ങള്‍ കാണപ്പെട്ടേക്കില്ല. ചിലപ്പോള്‍ ചെറു പൊട്ടലുകള്‍ വര്‍ഷങ്ങളോളം തിരിച്ചറിയപ്പെടാതിരിക്കാം. അതിനാല്‍ വേദന ഉണ്ടാകുന്ന പൊട്ടലുകള്‍ ബാധിക്കുന്നത് വരെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചുവെന്ന് അറിയണമെന്നില്ല.
ഇതില്‍ തന്നെ നട്ടെല്ലിനുണ്ടാകുന്ന പൊട്ടലാണ് അപകടകരം. ഇത് കഠിനമായ നടുവേദനയ്ക്ക് ഇടയാക്കുന്നു. ആവര്‍ത്തിച്ച് നട്ടെല്ലിന് പൊട്ടലുണ്ടാകുന്നത് അസഹ്യമായ പുറം വേദന ഉണ്ടാക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നത് അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. അസ്ഥികളുടെ സാന്ദ്രത ഏറുന്നതിനും അത് നിലനിര്‍ത്തുന്നതിനും അങ്ങനെ ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നത് തടയാനും കഴിയും.
കാത്സ്യം കഴിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. ഒരു ദിവസം 1200 മുതല്‍ 1500 മില്ലിഗ്രാം വരെ കാത്സ്യം കഴിക്കേണ്ടതാണ്. ബിസ്ഫോസ്പൊണേട്സ് കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് ചികിത്സയുടെ ഭാഗമാണ്. പഴയ അസ്ഥികള്‍ക്ക് പകരം പുതിയവ വരുമെങ്കിലും ഓസ്റ്റിയോപൊറോസിസ് ബാധിച്ചവരുടെ കാര്യത്തില്‍ ഇത് ശരിയായി നടക്കില്ല. ഇതിന് പരിഹാരമാണ് ബിസ്ഫോസ്പൊണേട്സ്.
കാത്സിടോണിന്‍ കുത്തിവയ്ക്കുന്നതും ഓസ്റ്റിയോപൊറോസിസിന് ഫലപ്രദമാണ്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് കാത്സിടൊണിന്‍.
ഓസ്റ്റിയോപൊറോസിസിന് റലോസിഫിന്‍ മരുന്ന് കഴിക്കുന്നത് പുതിയ ചികിത്സാരീതിയാണ്. ഈസ്ട്രൊജെന്‍ ചികിത്സാ രീതിയും ഫലപ്രദമാണ്.