അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
- അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും
- '777 ചാര്‍ലി' കേരളത്തില്‍ നിന്നും സ്വന്തമാക്കിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്
- Eid Al-Adha 2022: നാളെ ബക്രീദ്
- Kerala Weather Live Updates, Heavy Rainfall: ഇന്നും മഴദിനം, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
എന്താണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്? രോഗ ലക്ഷണങ്ങള്‍ ഇവയൊക്കെ
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്.
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.