Eid Al-Adha 2022: നാളെ ബക്രീദ്

രേണുക വേണു| Last Updated: ശനി, 9 ജൂലൈ 2022 (08:28 IST)

Eid Al Adha 2022: ആത്മാര്‍പ്പണത്തിന്റെ ആഘോഷമാണ് ബലിപെരുന്നാള്‍ അഥവാ ഈദ് അല്‍ അദ്ഹ. വലിയ പെരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നു.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ്
ഇബ്രാഹിം നബി
ചെയ്തത്.

അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. മൃഗത്തെ ബലി കൊടുത്ത് ഓര്‍മ പുതുക്കുന്ന പെരുന്നാള്‍ ആയതുകൊണ്ട് ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു.

ഇത്തവണ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയാണ്. ജൂലൈ ഒന്‍പതിനാണ് അറഫാദിനം. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനും അറഫാദിനം ജൂലൈ എട്ടിനുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :