50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ജനുവരി 2024 (16:57 IST)
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവെന്ന് പഠനം. ബിഎംജെ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ശ്വാസനാളത്തിലേയും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലേയും കാന്‍സറാണ് വേഗത്തില്‍ വര്‍ധിക്കുന്നത്. ശ്വാസകോശം, കുടല്‍, ആമാശയം, സ്തനം എന്നിവയിലെ കാന്‍സറാണ് കൂടുതല്‍ മരണത്തിന് കാരണമാകുന്നത്.

അതേസമയം പ്രായമായവരില്‍ കാന്‍സര്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. 2019ല്‍ ലോകത്ത് 50ന് താഴെ പ്രായമുള്ള 1.82 മില്യണ്‍ പേര്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :