സൌന്ദര്യം ആരോഗ്യത്തോടൊപ്പം

IFMIFM
മിതമായ ആഹാരം നിങ്ങളുടെ ആയുസ്സ്‌ വര്‍ദ്ധിപ്പിക്കും. പട്ടിണിയിരിക്കുന്നത്‌ തീര്‍ത്തും ഒഴിവാക്കുക. സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവിത മൂല്യങ്ങള്‍ ഉറപ്പാക്കുക. ഇത്‌ സമ്മര്‍ദ്ദ ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം കുറയ്ക്കും.

ഇരുമ്പിന്‍റെ കുറവ്‌ വിളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കും. പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിര്‍ജ്ജലീകരണം നിങ്ങളെ പരിക്ഷീണരാക്കും. പ്രത്യേകിച്ച്‌ എ സി മുറികളില്‍ ജോലി ചെയ്യുമ്പോള്‍. ഇതൊഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.

വായു മലിനീകരണം മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ ചെറുക്കാന്‍ ദിവസേന ഒരു ആപ്പിള്‍ കഴിക്കുക. ഇത്‌ ശ്വാസകോശത്തെ സംരക്ഷിക്കും. ക്യാരറ്റിലെ, ക്യാന്‍സറിനെ ചെറുക്കുന്ന കാര്‍ട്ടിനോയിഡ്‌ വലിച്ചെടുക്കുന്നതിന്‌ കുറച്ച്‌ കൊഴുപ്പും ആവശ്യമുണ്ട്‌. ഇതിന്‌ ക്യാരറ്റിനോടൊപ്പം അല്‍പം കൊഴുപ്പ്‌ കുറഞ്ഞ ക്രീം കൂടി കഴിക്കുക.

രാത്രി വൈകി ടി വി യുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നത്‌ ഒഴിവാക്കുക. ഇത്‌ ഉറക്ക ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കും. ഉറക്കമില്ലായ്മ ഉണ്ടാക്കും. കണ്ണുകളുടെ തിളക്കത്തെയും ചര്‍മ്മത്തെയും ബാധിക്കും. ബ്യൂട്ടിപാര്‍ലറുകളില്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നു എന്ന്‌ ഉറപ്പാക്കുക.

WEBDUNIA|
പകല്‍ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നത്‌ ഉറക്കത്തെ ബാധിക്കും. എ.സി. ഓഫീസുകളില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക്‌ ചെറിയ വാക്ക്‌ ബ്രേക്കുകള്‍ എടുത്ത് പുറത്തിറങ്ങിവരിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :