മുഖക്കുരുവിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെ !

Last Modified ശനി, 22 ജൂണ്‍ 2019 (18:48 IST)
മുഖക്കുരു എപ്പോഴും നമ്മുടെ സൗന്ദര്യത്തിലെ വില്ലൻമാരാണ്. കൗമാരക്കാരി ഹോർമോൺ വ്യതിയാനൺഗൾ കാരണം മുഖക്കുരു കൂടുതലായി ഉണ്ടാകും. അത് മിക്ക ആളുകളുടെയും ആത്മ വിശ്വാസത്തെ ബാധിക്കാറുണ്ട്. മുഖക്കുരു പൊട്ടിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത് ചെയ്യരുത്. ഇത് മുഖത്ത് കറുത്ത പാടുകൾ മുഖത്ത് ഉണ്ടാകുന്നതിന് കാരണമാകും.

മുഖക്കുരുവിനെ വളരെ സൂക്ഷമമായി തന്നെ കൈകാര്യം ചെയ്യണം. മുഖക്കുരുവിനെ ചെറുക്കുന്നതിന് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക എന്നത്. ചർമ്മത്തിൽ ജലാംശം നിലനിൽക്കുന്നതിനും ഇത് സഹായിക്കും. തുളസിയിലയുടെ നീര് മുഖത്ത് പുരട്ടുന്നത്. മുഖക്കുരു വരാതെ സംരക്ഷിക്കും.

മുഖക്കുരുവിന് ചൂട് വക്കുന്നത് നല്ലതാണ്. ചൂടുള്ള വെള്ളത്തിൽ മുക്കിയ വൃത്തിയുള്ള തുണി മുഖക്കുരുവിന് മുകളിൽ വക്കുന്നത് മുഖക്കുരുമൂലമുള്ള വേദന അകറ്റുന്നതിനും മുഖക്കുരു ഇല്ലാതാക്കുന്നതിനും സഹായിക്കും. ചെറു ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും ഇതേ ഫലം നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :