Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (18:02 IST)
അന്യന്റെ സ്വഭാവം മനസിലാക്കാൻ മനുഷ്യന് വളരെ താൽപ്പര്യമുള്ള കാര്യമാണ്. മുഖലക്ഷണവും ഹസ്ത്രരേഖ ലക്ഷണവുമെല്ലാം വെച്ച് അവരെ മനസിലാക്കാൻ എളുപ്പം കഴിയും. ശരീരത്തിലെ അവയവങ്ങളുടെ രൂപം അനുസരിച്ച് മനുഷ്യനെ വിലയിരുത്തുന്ന രീതിക്ക് യാതൊരു ശാസ്‌ത്രീയ അടിത്തറയും നൽകാനില്ലെങ്കിലും പരമ്പരാഗതമായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു രീതിയാണിത്. ലക്ഷണ ശാസ്‌ത്രത്തില്‍ ചെവിക്ക് വലിയ പ്രാധാന്യം ഉണ്ട്.
ഹസ്‌തരേഖാശാസ്‌ത്രത്തെ പോലെ പക്ഷേ, മുഖലക്ഷണത്തിനു അത്ര പ്രാധാന്യം ഇന്ത്യയിൽ ലഭിച്ചിട്ടില്ല. എങ്കിലും ചെവികളുടെ പ്രത്യേകതകൾ അനുസരിച്ച് ആളുകളുടെ സ്വഭാവവും ഭാവിയും നിർണയിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.
വലിയ ചെവിയുള്ളവർ കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട് കഴിയാനായിരിക്കും വിധി. കുടുംബസ്നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും.
കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക് വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കുംവട്ടച്ചെവിയന്മാര്‍ എപ്പോഴും പണത്തില്‍ കണ്ണുള്ളവരായിരിക്കും.
ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് സങ്കല്‍പം.