ജീന്‍സ് മാറ്റാന്‍ മടിക്കുന്ന കോളേജ് സുന്ദരിയും പട്യാല എന്നു കേട്ടാല്‍ ഫ്ലാറ്റ്! അത്രയ്ക്കുണ്ട്, പാരമ്പര്യവും പ്രൌഢിയും ഫാഷനും ഒരുമിച്ച് നല്‍കുന്ന പട്യാല സൌന്ദര്യം. തന്‍റെ വസ്ത്ര ശേഖരത്തില്‍ കുറഞ്ഞത് ഒരു പട്യാല പോലുമില്ലാത്ത സുന്ദരികള്‍ കുറവായിരിക്കും. ആരും മനസ്സില്‍ പോലും വിചാരിച്ചു കാണില്ല പഞ്ചാബിലെ ഒരു കൊച്ചുഗ്രാമത്തില്‍ വിടര്‍ന്ന ഈ വസ്ത്ര സൌന്ദര്യം ലോകം മുഴുവന്‍ എത്തുമെന്ന് പോലും.
ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവനും ഈ പഞ്ചാബ് വസ്ത്ര സുന്ദരി ഇപ്പോള്‍ കറങ്ങി നടപ്പാണ്. ഉള്‍ഗ്രാമങ്ങളിലായാലും തിരക്കേറിയ നഗരങ്ങളിലായാലും വന്‍ വരവേല്പ് ലഭിച്ച ഈ സുന്ദരിയെ ഇതുവരെ ആരു കൈ ഒഴിഞ്ഞില്ല എന്നതും ഓര്‍ക്കണേ. അവിടെയാണ് പട്യാലയുടെ വിജയവും.
വെറും പട്യാലയല്ല, ഒരു ചരിത്രമുണ്ട്
അതെ, എന്താണ് ആ ചരിത്രമെന്നാണോ? പണ്ട്, പട്യാലയിലെ രാജാവ് ‘കംഫര്‍ട്ടബിള്‍’ ആയി വസ്ത്രം ധരിക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമായിരുന്നു പട്യാല. അയഞ്ഞു കിടക്കുന്നതും ഞൊറികളോടു കൂടിയതുമായ ബാഗി ടൈപ്പ് സല്‍വാറും, മുഴുവന്‍ കൈ നീളത്തോട് കൂടിയ അയഞ്ഞ കുപ്പായവും ആയിരുന്നു രജാവിന്‍റെ ഇഷ്‌ട വേഷം. പട്യാലയിലെ രാജാവിന്‍റെ ഇഷ്‌ടവേഷം പട്യാലയിലും പിന്നെ പഞ്ചാബിലും വ്യാപിച്ചു. പട്യാല രാജാവിന് ‘കംഫര്‍ട്ടബിള്‍’ ആയ പട്യാലയാണ് സുന്ദരിമാരുടെ ഇഷ്‌ട വസ്ത്രമായി പിന്നീട് മാറിയത്.
രൂപത്തില്‍ മാത്രമല്ല, പട്യാലയുടെ സ്വഭാവത്തിലും ഉണ്ട് ചില വ്യത്യസങ്ങള്‍. സാധാരണ ഒരു സല്‍വാര്‍ തയ്ക്കുന്നതിന്‍റെ ഇരട്ടി തുണി വേണം പട്യാലയ്ക്ക്. കാരണം വേറൊന്നുമല്ല, ആവശ്യത്തിന് അയവും ഞൊറികളും എങ്കില്‍ മാത്രമേ ലഭിക്കൂ. പിന്നിലേക്കായി തയ്ക്കുന്ന ഞൊറികളാണ് പട്യാലയ്ക്ക് ബാഗി സല്‍വാര്‍ ലുക്ക് നല്‍കുന്നത്.
പാരമ്പര്യ വസ്ത്രത്തിന്‍റെ എല്ലാവിധ പ്രൌഢിയും ആധുനികതയുടെ ആര്‍ഭാടവും ഒരു തരി പോലും നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നുണ്ട് പട്യാല. പട്യാല സല്‍വാറിനൊപ്പം ധരിക്കേണ്ട ടോപ്പുകള്‍ക്കാണെങ്കില്‍ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. മുട്ടൊപ്പം മാത്രം ഇറക്കമുള്ള ടോപ്പില്‍ ഫുള്‍ സ്ലീവും, സ്ലീവ് ലെസ്സും ഉപയോഗിക്കുന്ന സുന്ദരികള്‍ നെക്ക് ഡിസൈനിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്. കഴുത്ത് താഴ്ത്തി വെട്ടിയ ടോപ്പുകളാണ് ഇപ്പോള്‍ പട്യാലയുടെ ‘ടോപ്പ് ഫാഷന്‍’.
WEBDUNIA|
പട്യാലയും പട്യാല സല്‍വാര്‍ കമ്മീസും ഇപ്പോള്‍ കോട്ടണ്‍, ജോര്‍ജറ്റ്, ക്രേപ്, സില്‍ക്ക് എന്നീ മെറ്റീരിയലുകളില്‍ ലഭ്യമാണ്. ഏത് മെറ്റീരിയലിലാണെങ്കിലും പട്യാല സുന്ദരമാണ്. അതിന് ചേരുന്ന തരത്തിലുള്ള എംബ്രോയിഡറി വര്‍ക്കും കൂടിയാകുമ്പോള്‍ കൂടുതല്‍ സുന്ദരിയാകും.