1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. World Chocolate Day 2025

World Chocolate Day 2025: ചോക്ലേറ്റ് കഴിക്കുന്നവരാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം

ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്ളേറ്റില്‍ 70മുതല്‍ 85ശതമാനംവരെ കൊക്കോ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്.

World Chocolate Day 2025
ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് തന്നെ ഇതിന്റെ മുഴുവന്‍ ആരോഗ്യ ഗുണവും ലഭിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് അമിത ഭാരം ഉണ്ടാകാനും ഫാറ്റും കലോറിയും കൂടാനും കാരണമാകും. ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്ളേറ്റില്‍ 70മുതല്‍ 85ശതമാനംവരെ കൊക്കോ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കലോറി 170ആണ്. കൂടാതെ രണ്ടു ഗ്രാം പ്രോട്ടീനും 12ഗ്രാം ഫാറ്റും അടങ്ങിയിട്ടുണ്ട്. മൂന്നുഗ്രാം ഫൈബറും ഏഴുഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്
 
പലര്‍ക്കും അറിയാത്തകാര്യമാണ് ഡാര്‍ക്ക് ചോക്ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍. ദിവസവും കുറച്ച് ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ഹൃദ്രോഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് നല്ലതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു. ഡാര്‍ക്ക് ചോക്ളേറ്റുകളില്‍ 50ശതമാനം കൊക്കോ ബട്ടറും ഷുഗറുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മറ്റു ചോക്ളേറ്റുകളില്‍ ഉള്ളതുപോലെ ഇതില്‍ മില്‍ക്ക് അടങ്ങിയിട്ടില്ല. ഇതില്‍ കൂടുതലും കൊക്കോ സോളിഡ്സ് അടങ്ങിയിരിക്കുന്നതിനാലാണ് ആരോഗ്യ ഗുണങ്ങളും ഏറുന്നത്.
 
ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ഡിപ്രഷന്‍ പോലുള്ള മൂഡ് മാറ്റപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും 24ഗ്രാം ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കുന്നത് ആളുകളില്‍ ആന്റിഡിപ്രസന്റ് കഴിക്കുന്നതിന്റെ ഗുണം ഉണ്ടാക്കും. പ്രമേഹം, അമിത ഭാരം എന്നിവയ്ക്കെതിരെ പോരാടുന്നതാണ് ഡാര്‍ക്ക് ചോക്ളേറ്റ്. ഇതിലടങ്ങിയിരിക്കുന്ന മോണോ അണ്‍സച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. ഇത് കലോറികളെ എരിച്ചുകളയാന്‍ സഹായിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മഴക്കാലത്ത് വിരലുകള്‍ക്കിടയില്‍ കാണുന്ന വളംകടി; പ്രതിരോധിക്കാം ഇങ്ങനെ