സിആര്‍ രവിചന്ദ്രന്‍|
Last Updated:
വെള്ളി, 12 ഏപ്രില്‍ 2024 (11:55 IST)
വിഷുപൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് ആണ് നട തുറന്നത്.
ഏപ്രില്‍ 18 വരെ പൂജകള്‍ നടക്കും. വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14-ന് പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഏപ്രില്‍ 14ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറക്കും. ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തര്‍ക്ക് കണി കാണുന്നതിനുള്ള അവസരം നല്‍കുക. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. എട്ട് ദിവസമാണ് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നടത്താനാകുക.