അനുബന്ധ വാര്‍ത്തകള്‍
- എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പൊണ്ണത്തടിക്കും മുഖക്കുരുവിനും കാരണമാകും
- ഡിജിറ്റല്‍ ഓവര്‍ലോഡാണോ, എന്തിന് സമാധാനം നശിപ്പിക്കുന്നു!
- ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണം; പക്ഷെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഈ എണ്ണകള്‍ ഉപയോഗിക്കുന്നത് നീര്‍വീക്കത്തിന് കാരണമാകും
- കാലുകളില്‍ നീറ്റല്‍ അനുഭവം ഉണ്ടാകാറുണ്ടോ, ഗുരുതരമായ രോഗലക്ഷണമാകാം!
വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!
വ്യായാമം ചെയ്യാതെയും ഭക്ഷണത്തില്‍ മാറ്റം വരുത്താതെയും വണ്ണം കുറയ്ക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ചാല്‍ കഴിയും എന്നാണ് ഉത്തരം. ചില ശീലങ്ങളാണ് മാറ്റേണ്ടത്. ഇതില്‍ ആദ്യത്തേത് ഭക്ഷണം പാകം ചെയ്ത് കഴിക്കലാണ്. കൊഴുപ്പുകൂടിയതും ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കള്‍ ചേര്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. മറ്റൊന്ന് പ്രോട്ടീന്‍ കൂടുതല്‍ കഴിക്കലാണ്. ഇത് വിശപ്പ് തോന്നാതിരിക്കാനും കലോറി കുറയ്ക്കാനും സഹായിക്കും. മുട്ടയിലും യോഗര്‍ട്ടിലുമൊക്കെ ധാരാളം പ്രോട്ടീന്‍ ഉണ്ട്. മറ്റൊന്ന് ഫൈബറിന്റെ ആളവ് ഭക്ഷണത്തില്‍ കൂട്ടുകയാണ്. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ദഹനത്തിനും സഹായിക്കും.
മറ്റൊന്ന് പ്രോബയോട്ടിക്കിന്റെ ഉപയോഗമാണ്. ഇത് കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യും. ശരിയായി ഉറക്കം കിട്ടുന്നത് അമിതവണ്ണത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മര്‍ദ്ദം കൂടുന്നത് ശരീരഭാരം കൂട്ടും. ഭക്ഷണ പാത്രം ചെറുതാക്കുന്നതും നല്ലതാണ്.
അടുത്ത ലേഖനം