1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Lemon Soda not good for health

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

Lemon Soda not good for health
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാ സോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ചെറുനാരങ്ങയില്‍ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക. 
 
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!