1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Late Night Sleep and Health Issues

സ്ഥിരമായി രാത്രി നേരംവൈകി ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാം !

Late Night Sleep, Side Effects of Late Night Sleep, Late Night Sleep Side Effects, Do Not Skip Sleep
Late Night Sleep

രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തിനു പലതരത്തിൽ ദോഷം ചെയ്യുമെന്നാണ് പഠനം. പ്രായപൂർത്തിയായ ഒരാൾ രാത്രി തുടർച്ചയായി ആറ് മുതൽ ഏഴ് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രാത്രി നേരം വൈകി ഉറങ്ങുന്നത് സ്ഥിരമാക്കിയാൽ കണ്ണുകളുടെ ചുറ്റിലും കറുപ്പ് നിറം പടരും. ഇത് കണ്ണുകളുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണ്. 
 
രാത്രി നേരംവൈകി ഉറങ്ങുകയും കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരിൽ ഉത്കണ്ഠ കൂടുതലായി കാണപ്പെടുന്നു. നേരം വൈകി ഉറങ്ങുമ്പോൾ രാവിലെ നേരം വൈകി എഴുന്നേൽക്കാനുള്ള പ്രവണതയുണ്ടാകും. ഇത് നമ്മുടെ ജോലിഭാരം കൂട്ടും. ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്തു തീർക്കാൻ പറ്റുന്നില്ലെന്ന് തോന്നുകയും അത് മൂലം അമിതമായ ഭയവും നിരാശയും തോന്നുകയും ചെയ്യും. 
 
രാത്രി നേരം വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ മെറ്റാബോളിസത്തെ താറുമാറാക്കുന്നു. ഇത് അമിത വണ്ണത്തിനു കാരണമാകും. രാത്രി നേരം വൈകി ഉറങ്ങി ശീലിച്ചാൽ അത് ഉറക്കമില്ലായ്മ രൂക്ഷമാകാൻ കാരണമാകും.
 
രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുൻപ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവരിൽ കാണപ്പെടുന്നു. രാത്രി വൈകി ഉറങ്ങുന്ന യുവാക്കളിൽ ഓർമക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ കാണപ്പെടുന്നു. 
അടുത്ത ലേഖനം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കരുത്