1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. How Chapati and Blood Sugar connected

ഷുഗര്‍ ഉള്ളതുകൊണ്ട് ചപ്പാത്തി മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍?

അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്

How Chapati and Blood Sugar connected
പ്രമേഹമുള്ളവര്‍ ചോറ് ഒഴിവാക്കുകയും ചപ്പാത്തി ശീലമാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പ്രമേഹമുള്ളവര്‍ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടത് തന്നെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്സ് കുറഞ്ഞ ഗോതമ്പ് ചപ്പാത്തി തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗോതമ്പ് ചപ്പാത്തിയിലെ ഗ്ലൈസിമിക് ഇന്‍ഡക്സ് 52-55 വരെയാണ്. പ്രമേഹ രോഗികള്‍ക്ക് ഗ്ലൈസിമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് നല്ലത്. ചപ്പാത്തിയിലെ ഫൈബര്‍ ഘടകം പ്രമേഹ രോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കുന്നു. 
 
അതേസമയം പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്. രണ്ടോ മൂന്നോ ചപ്പാത്തിയില്‍ അധികം പ്രമേഹ രോഗികള്‍ ഒരേസമയം കഴിക്കരുത്. രാവിലെയോ ഉച്ചയ്ക്കോ ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം. രാത്രി വളരെ ലളിതമായ ഭക്ഷണം ശീലിക്കുക. ചപ്പാത്തി കഴിക്കുമ്പോള്‍ അതിനൊപ്പം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുക. ചപ്പാത്തി പാകം ചെയ്യുമ്പോള്‍ ഗോതമ്പ് പൊടിക്കൊപ്പം അല്‍പ്പം ബാര്‍ലി ചേര്‍ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ചപ്പാത്തി കഴിക്കുന്നതാണ് നല്ലത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ചപ്പാത്തി അമിതമായി കഴിക്കരുതെന്ന് പറയുന്നത്.  
 
 
 
 
അടുത്ത ലേഖനം
സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം