അനുബന്ധ വാര്‍ത്തകള്‍
- ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്
- ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ
- ആർത്തവകാലത്ത് പൈനാപ്പിൾ കഴിക്കാമോ?
- ആര്‍ത്തവം നിര്‍ത്താന്‍ മരുന്ന് കഴിച്ച പെണ്‍കുട്ടി മരിച്ചു; മരണകാരണം ഡീപ് വെയില് ത്രോംബോസിസ്
- Periods in Women: നിങ്ങളുടെ ആർത്തവം നോർമലാണോ? ഇക്കാര്യങ്ങൾ നോക്കി മനസ്സിലാക്കാം
ആര്‍ത്തവ സമയത്ത് ശരീരം ജലം ആഗീകരണം ചെയ്യുന്നത് കുറയ്ക്കും, ഇക്കാര്യങ്ങള്‍ അറിയണം
ചില സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം ഉണ്ടാകാറുണ്ട്. ആര്‍ത്തവ സമയത്ത് മലമൂത്ര വിസര്‍ജ്ജനം കൂടുതലായ ഉണ്ടാകുന്നതിന് മൂന്ന് കാരണങ്ങളുണ്ട്. ആദ്യത്തെ കാരണം, ആര്‍ത്തവ ഹോര്‍മോണുകള്‍ ശരീരത്തിന് വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ്. അതിനാല്‍ വയറിളക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
രണ്ടാമത്തെ കാരണം പ്രോസ്റ്റാഗ്ലാന്ഡിനുകളാണ്. പുറത്തുവരുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ ഗര്‍ഭാശയത്തില്‍ മര്‍ദ്ദം ചെലുത്തുകയും അത് ശക്തമായി ചുരുങ്ങുകയും ചെയ്യുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ കുടലുകളെപ്പോലെ അടുത്തുള്ള അവയവങ്ങളിലേക്കും ഇതേ ശക്തമായ സങ്കോചം ഉണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് മലമൂത്ര വിസര്‍ജ്ജനം കൂടുതലായി ഉണ്ടാകും. അതുപോലെതന്നെ ആര്‍ത്തവചക്രം ഉണ്ടാകുമ്പോള്‍, ചക്രത്തിലുടനീളം നിങ്ങള്‍ക്ക് ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടും.
ദഹനനാളം പ്രോജസ്റ്ററോണിലെയും ഈസ്ട്രജനിലെയും ആ മാറ്റങ്ങളോട് വളരെ സെന്‍സിറ്റീവ് ആണ്, ചിലപ്പോള്‍ ഇത് പ്രക്രിയയെ വേഗത്തിലാക്കും. ചിലപ്പോള്‍, ഇത് പ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാല്‍ നിങ്ങളുടെ ചക്രത്തില്‍ നിങ്ങള്‍ എവിടെയാണെന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് വയറിളക്കവും മലബന്ധവും മാറിമാറി വരാം.