വെറും പത്ത് മിനിറ്റ് മതി, പച്ചക്കറികളിലെ വിഷാംശം പമ്പകടക്കും !

പച്ചക്കറികളിലെ വിഷാംശം കൂറയ്ക്കാന്‍ ഇതാ ചില എളുപ്പവഴികള്‍ !

AISWARYA| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (15:54 IST)
അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന
പച്ചക്കറികളാണ് മലയാളികള്‍ പൊതുവേ ഉപയോഗിക്കുന്നത്. മാരകമായ കീടനാശിനി തളിച്ച് വളരുന്ന ഇത്തരം പച്ചക്കറികള്‍ കഴിച്ചാല്‍ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകും. അടുത്തിടെ നടത്തിയ പല പഠനങ്ങളും പച്ചക്കറികളില്‍ മാരകമായ കീടനാശിനി തളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാരറ്റ്, പച്ചമുളക്, ചുവപ്പ് ചീര, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയവയിലെല്ലാം അപകടകരമായ രീതിയില്‍ വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തല്‍‍. പ്രൊഫിനോഫോസ്, മീഥെയില്‍ പാരത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് പച്ചക്കറികളില്‍ തളിക്കുന്നത്. പച്ചക്കറികളിലെ വിഷാംശം കൂറയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി തളിക്കുന്നത് കാബേജിലാണ്. ഇതിന്റെ വിഷാംശം കളയാന്‍ കാബേജിന്റെ പുറമേയുള്ള നാലോ അഞ്ചോ ഇതളുകള്‍ കളഞ്ഞ് കുറച്ചു സമയം ഉപ്പുവെള്ളത്തിലിട്ട ശേഷം ഉപയോഗിക്കാം. കോളിഫ്‌ളവറിന്റെ ഇലയും തണ്ടും കളഞ്ഞശേഷം വിനാഗിരി ലായനിയിലോ ഉപ്പുവെള്ളത്തിലോ പത്ത് മിനിറ്റ് മുക്കി വയ്ക്കുക.

പുതിനയില, പച്ചമുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, കോവയ്ക്ക എന്നിവ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വെള്ളത്തില്‍ പലതവണ കഴുകി ഉപയോഗിക്കാം. പാവയ്ക്കയും വെണ്ടയ്ക്കയും രണ്ടോ മൂന്നോ വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയ്ക്ക എന്നിവ തൊലി കളഞ്ഞശേഷം നന്നായി കഴുകുക.

ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ സാധിക്കും. പച്ചക്കറികളും പഴങ്ങളും തണുത്തവെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ ഒരുപരിധിവരെ കുറയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക
കൊളസ്‌ട്രോള്‍ രോഗികള്‍ക്കു ചിക്കന്‍ കഴിക്കാമെങ്കിലും അമിതമാകരുത്

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...
കക്ഷത്തിലെ കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ ...

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം
ദിവസം വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നത് പോലും ഡിമെന്‍ഷ്യ കുറയ്ക്കാന്‍ ...

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഈര്‍പ്പം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പൂപ്പല്‍ വളരാന്‍ സാധ്യത കൂടുതലാണ്. പൂപ്പല്‍ വളരുന്നത് ...