ചർമരോഗങ്ങൾ മൂലം വിഷമിക്കുകയാണോ നിങ്ങള്‍ ? ഈ ഔഷധമൊന്നു പരീക്ഷിച്ചു നോക്കൂ...

അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില

വെറ്റില, ആരോഗ്യം betel leaf, health
സജിത്ത്| Last Modified വ്യാഴം, 16 ജൂണ്‍ 2016 (13:22 IST)
അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം. ഏതൊരു മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാത്സ്യം എന്നിവ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. ഇതാ വെറ്റിലയുടെ ചില ഔഷധഗുണങ്ങൾ...

നല്ലൊരു വേദനസംഹാരിയണ് വെറ്റില. ഇത് നന്നായി അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുന്നത് വേദനയ്ക്കു ശമനം നല്‍കും. അതുപോലെ ചവച്ച് നീരിറക്കുന്നത് നമ്മുടെ ഉള്ളിലുള്ള വേദനയ്ക്ക് ആശ്വാസം നല്‍കും. അതുപോലെ മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങുകയും ചെയ്യും. പലതരത്തിലുള്ള ചർമരോഗങ്ങൾക്കും വെറ്റില ഉത്തമമാണ്. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം പകരുന്നതാണ്.

അതുപോലെ ദഹനത്തിനു സഹായിക്കുന്ന ഉത്തമ ഔഷധമാണ് വെറ്റില. കുട്ടികളിലെ ദഹനക്കേടു മാറ്റുന്നതിനായി അല്പം വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ ദഹനക്കേട് മാറിക്കിട്ടും. ഇതുമൂലം വിശപ്പു കൂടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ വെറ്റില നമ്മുടെ വിശപ്പു കൂട്ടി ആരോഗ്യം പ്രധാനം ചെയ്യുന്നു. കൂടാതെ ശ്വാസത്തെ ശുദ്ധമാക്കാനും വെറ്റില സഹായിക്കുന്നു. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ തടയാനും വെറ്റില ചവയ്ക്കുന്നത് നല്ലതാണ്. അതുപോലെ ഇവ വായയെ ശുചിയാക്കുകയും പല്ലുകളുടെ നാശം തടയുകയും മോണകളെ ശക്തമാക്കുകയും ചെയ്യുന്നു.

ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. അതുപോലെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില നല്ലതാണ്. ഇത് രക്തചംക്രമണം കൂട്ടി ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം സുഗമമാക്കുകയും ശരീരത്തിൽ നിന്നു വളരെ വേഗം മാലിന്യം നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ വെറ്റിലയുടെ പതിവായ ഉപയോഗം ഉദരവേദനയും അസിഡിറ്റിയും കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ലൊരു ആന്റിസെപ്റ്റികാണ് വെറ്റില. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് വേദനയുള്ളിടത്തു പുരട്ടുന്നത് നല്ല ആശ്വാസം നല്‍കുന്നു. കൂടാതെ പേശീവേദനയ്ക്കും നീർക്കെട്ടിനുമെല്ലാം വെറ്റിലയെണ്ണ ഉത്തമമാണ്.

കുളിക്കുന്ന വെള്ളത്തിൽ വെറ്റിലച്ചാറോ വെറ്റിലയെണ്ണയോ ചേർത്ത് കുളിച്ചാൽ ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാന്‍ സാധിക്കുന്നു. വെറ്റിലയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. അതിനാൽ പ്രമേഹ ചികിത്സയിലും വെറ്റില ഉപയോഗിക്കാറുണ്ട്. അതുപോലെ ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാനും വെറ്റിലനീര് നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്. കൂടാതെ വെറ്റിലനീരില്‍ വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഒറ്റിയ്ക്കുന്നത് ചെവിവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നുകൂടിയാണ് വെറ്റില. വെറ്റില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശരീരത്തെ ശുചിത്വമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?
വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്.

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത ...

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും!
എട്ടുമണിക്കൂര്‍ ആഹാരം കഴിച്ച് 16 മണിക്കൂര്‍ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ...

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം
കൂടുതല്‍ നേരം ഡിജിറ്റല്‍ മേഖലയില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സമാധാനം കളയുകയും സമ്മര്‍ദ്ദം ...

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം

പ്രായമായവരിലെ വയറിളക്കം; ഈ പാനിയങ്ങള്‍ കുടിക്കണം
രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു ...