AISWARYA|
Last Modified വ്യാഴം, 20 ജൂലൈ 2017 (17:45 IST)
ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ ചിലര്‍ക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ചിലര്‍ക്കോ വളരെ പ്രയാസവുമാണ്. അത് ഒന്നും കൊണ്ടല്ല ഈ സമയങ്ങളില്‍ ചിലര്‍ക്ക് ആരോഗ്യപരമായ പല പ്രശനങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ്.
ഗര്‍ഭകാലത്ത് പലര്‍ക്കും പല ഇഷ്ടങ്ങളാണ് പച്ച മാങ്ങ മുതല്‍ ഈ പറഞ്ഞ യാത്ര വരെ ഇതില്‍പ്പെടും. ഗര്‍ഭകാലത്ത് യാത്രയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന നിങ്ങള്‍ ആ സമയത്ത് എന്തോക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് ചിന്തിച്ചിട്ടുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇതാ ഇനിയെങ്കിലും കരുതിക്കോളൂ.
യാത്രയ്ക്ക് ഒരുങ്ങുന്ന നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ യാത്ര സമയം നിശ്ചയിക്കുക എന്നതാണ്. കാരണം ഗര്‍ഭിണികള്‍ ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണം. ഈ സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കാന്‍ നോക്കണം. അടുത്തതായി നിങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്തേ പറ്റിയാണ്. ഗര്‍ഭകാലത്ത് അധികം ദൂരത്തേക്കുള്ള യാത്ര ഒഴിവാക്കണം. കാരണം അധിക ദൂരം യാത്ര ചെയ്താല്‍ ശരീരത്തില്‍ ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയ ശാരീരിക പ്രശനങ്ങള്‍ ഉണ്ടാക്കും.
അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം അധികം കുലുങ്ങിയുള്ള യാത്ര ഒഴുവാക്കണം എന്നതാണ്. അതായത് യാത്ര ചെയ്യന്‍ സൈക്കിള്‍, ഒട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ ഒഴിവാക്കണം. കാര്‍, തീവണ്ടി, വിമാനം തുടങ്ങിയ വാഹനം യാത്രയ്ക്കായ് ഉപയോഗിക്കുക. വാഹനങ്ങളില്‍ യാത്ര ചെയുമ്പോള്‍ കൈകളും കാലുകളും നിവര്‍ത്തി വെച്ച് ഇരിക്കാന്‍ ശ്രദ്ധിക്കണം.
ഇനി യാത്രയ്ക്ക് പോകുമ്പോള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കൊണ്ട് പോകണം. അത് പഴങ്ങളാണെങ്കില്‍ ഏറ്റവും നല്ലതാണ്. പുറത്ത് നിന്നുള്ള ഫാസ്റ്റ് ഫുഡ് പരാമവധി ഒഴിവാക്കണം. യാത്രാ സമയങ്ങളില്‍ ധാരാളം വെള്ളം കൂടിക്കുക. ഇത് ക്ഷീണം ഇല്ലാതാക്കാന്‍ സഹായിക്കും