ഗര്‍ഭാവസ്ഥയില്‍ ഈ ഭക്ഷണങ്ങളോടാണോ പ്രിയം? എങ്കില്‍ കുഞ്ഞിന്റെ ആരോഗ്യം കഷ്ടത്തിലാകും !

ഗര്‍ഭാവസ്ഥയില്‍ ഈ ഭക്ഷണങ്ങളോടാണോ പ്രിയം? എങ്കില്‍ ശ്രദ്ധിച്ചോളൂ...

AISWARYA| Last Modified വ്യാഴം, 4 മെയ് 2017 (10:22 IST)
ഗര്‍ഭകാലത്ത് പലതരം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത സ്ത്രീകള്‍ ഉണ്ടാകില്ല. പച്ച മാങ്ങ മുതല്‍ നാരങ്ങാ മിഠായി വരെ വേണമെന്ന തോന്നല്‍ ഉണ്ടാകാത സ്ത്രീകള്‍ ചുരുക്കമാണ്. വളരെ പോക്ഷക സമൃതമായ ആഹാരം കഴിക്കേണ്ട സമയമാണിത്. എന്നാല്‍ മാത്രമേ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ആരോഗ്യം ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഈ കാലഘട്ടങ്ങളില്‍ ഭക്ഷണത്തില്‍ ഉപേക്ഷിക്കേണ്ട ചിലതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കിയാലോ?

ഗര്‍ഭാവസ്ഥയില്‍ ചായ, കാപ്പി, പാല്‍ എന്നിവ അമിതമായി കുടിക്കുന്നത് മോശമാണ്. ഈ ശീലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഉണ്ടാക്കും. മൈദ പോലുള്ള വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കണം. കൃത്രിമ കളര്‍, രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ഈ കാലഘട്ടത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മത്സ്യം, മാംസം, മുട്ട, നെയ്യ്, വനസ്പതി എണ്ണകള്‍ എന്നിവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, എണ്ണയില്‍ വറുത്തതും പൊരിച്ചതും അധികം കഴിക്കാതതാണ് നല്ലത്. പുഴുക്കലരി, ഫ്രിഡ്ജില്‍ വച്ചവ, ഐസ് ഇവയെല്ലാം ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കണം. വറ്റല്‍ മുളക് അധികമായി ഉപയോഗിക്കുന്നത് കുറയ്ക്കണം.


മസാലകള്‍, കായം, ഉള്ളി, സവാള, വെളുത്തുള്ളി, അധികം എരിവ്, ഉപ്പ്, പുളി ചേര്‍ന്നവയും ഗര്‍ഭകാലത്ത് ഉപോക്ഷിക്കണം. അലുമിനിയം, ഹിന്റാലിയം, നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയുന്ന വസ്തുക്കള്‍ അധികം ഉപയോഗിക്കരുത്. മദ്യം, പുകയില, സോപ്പ്, പെര്‍ഫ്യൂം ഇതൊക്കെ അധികമായാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :