പല്ലിയെ തുരത്താൻ വഴികളുണ്ട്!

നിഹാരിക കെ എസ്|
പല്ലിയുടെ ശല്യം കാരണം വീട്ടിൽ ഇരിക്കപ്പൊറുതിയില്ലെന്ന് പരാതി പറയുന്നവരുണ്ട്. കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ അവർക്ക് പല്ലിയെ പേടിയുമായിരിക്കാം. എന്തൊക്കെ ചെയ്തിട്ടും പല്ലിയെ തുരത്താൻ കഴിയുന്നില്ലേ? പല്ലിയെ ഓടിക്കാൻ വീട്ടിൽ തന്നെ നമുക്ക് പരീക്ഷിച്ച് നോക്കാവുന്ന ചില വഴികളുണ്ട്.

സ്ട്രോങ്ങ് മണമുള്ള സാധനങ്ങളാണ് വെളുത്തുള്ളിയും സവാളയും. പല്ലികൾക്ക് അത്രയും മണം പറ്റില്ല. അതിനാൽ, പല്ലികൾ പ്രധാനമായും കാണുന്ന സ്ഥലത്തിൽ വെളുത്തുള്ളി എല്ലെങ്കിൽ സവാള എന്നിവ തുറന്ന് വെക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി തൊണ്ടോടുകൂടി ചതച്ച് ഇത് വെള്ളത്തിൽ മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കി പല്ലി കാണുന്ന ഭാഗത്ത് സ്‌പ്രേ ചെയ്ത് നോക്കൂ.

ദിവസവും വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം.

പല്ലിയെ തുരത്താൻ നിങ്ങൾക്ക് പ്രയോഗിക്കാവുന്ന മറ്റൊരു മാർഗ്ഗമാണ് നാഫ്ത്താലിൻ ബോൾ. ഇത് ഉപയോഗിച്ചാൽ പല്ലിയെ മാത്രമല്ല, പാറ്റകളേയും വീട്ടിൽ നിന്നും ഓടിക്കാൻ സാധിക്കും. ഇത് വാഷിംഗ് ബേയ്‌സനിലും ബാത്ത്‌റൂമിലും ഇത് ഇടുക. ഇതിന്റെ മണം പല്ലിശല്യം കുറയ്ക്കാൻ സഹായിക്കും.

പെപ്പർ സ്‌പ്രേ ഉപയോഗിക്കുന്നത് പല്ലി ശല്യം കുറയ്ക്കാൻ സഹായിക്കും. കുരുമളകിന്റെ പുകച്ചിൽ പല്ലികളുടെ ശരീരത്തിൽ പൊള്ളൽ ഉണ്ടാക്കുന്നതിനാൽ പല്ലികളുടെ എണ്ണം കുറയാൻ തുടങ്ങും.

മുട്ടയുടെ തോട് പല്ലിയുള്ള സ്ഥലങ്ങളിൽ വെക്കുന്നത് പല്ലിശല്യം കുറയ്ക്കാൻ സഹായിക്കും. മുട്ടയുടെ മണം പല്ലികൾക്ക് പറ്റില്ല.

ഭക്ഷണ വേസ്റ്റുകൾ കൃത്യസമയത്ത് നീക്കം ചെയ്യണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :