ആ നല്ല സമയം പോയതിന്റെ കാരണം മടിയാണോ? എങ്കില്‍ ഇനി വിഷമിക്കേണ്ട!
മടിയാണോ പ്രശ്നം? എന്നാല്‍ ആ ടെന്‍ഷന്‍ ഇനി വേണ്ട!
Aiswarya|
Last Updated:
ശനി, 8 ഏപ്രില്‍ 2017 (15:03 IST)
മടി മടി മടി... എന്ത് പറഞ്ഞാലും അനുസരിക്കില്ല എന്ന് പഴികേള്‍ക്കാതതായി ആരും ഉണ്ടാകില്ല അല്ലേ? നമ്മളെ മുഴുവനായും നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നാണ് മടി. പല നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ആ സമയം നമ്മള്‍ വെറുതെ പാഴാക്കി കളയുന്നു.
ക്രിയാത്മകമായി സമയത്തെ വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. സമയം പഴാക്കിയാല്‍ പിന്നെ തിരിച്ച് കിട്ടുകയുമില്ല. വിവേകശാലിയായ ഒരു മനുഷ്യനായി നമ്മള്‍ മാറേണ്ടത് അവിടെയാണ്. മടി കുഞ്ഞ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരിലും കാണാറുണ്ട്. എന്നാല്‍ നമ്മള്‍ വിജാരിച്ചാല്‍ നിസാരമായി മാറ്റാന്‍ കഴിയുന്ന ഒന്നാണ് ഇത്. മടികളയണം എന്ന് തോന്നിട്ടും സാധിക്കുന്നില്ലേ? എങ്കില്‍ ഇനി ഇത് പരീക്ഷിക്കൂ.
രാത്രികളില്‍ നന്നയി ഉറങ്ങാതിരിക്കുന്നത് പലപ്പോഴും മടിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ രാത്രികളില്‍ നന്നായി ഉറങ്ങുക. നല്ല ഉറക്കം ലഭിച്ചിട്ടില്ലാ എങ്കില്‍ പകല്‍ മുഴുവനും ക്ഷീണം അനുഭവപ്പെടും. അങ്ങിനെ വരുമ്പോള്‍ നിങ്ങളില്‍ മടി ഉണ്ടാകും. അത് സ്വാഭാവികമാണ്. ശരീരത്തില്‍ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ എന്തെങ്കിലും ചെയ്യാനുള്ള ഉന്മേഷവും ഇല്ലാതെയാകുന്നു.
ധാരാളം പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൊഴുപ്പ് അധികമില്ലാത്ത മാംസവും കഴിക്കണം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നിര്‍ത്തുക. അവയെല്ലാം മായം കലര്‍ന്നവ ആയതിനാല്‍ നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും മന്ദിപ്പിന് കാരണമാകും.
നിങ്ങള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഒരു ലിസ്റ്റ് ആക്കുക. അതില്‍ ചെയ്യാനുള്ള ചെറിയ കാര്യങ്ങള്‍ ആദ്യം ചെയ്തു തീര്‍ക്കുക. അവ എളുപ്പത്തില്‍ തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയണം. ഇനി വലിയ കടമകളെ വിഭജിച്ചു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ആദ്യമേ തന്നെ വലിയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് അതിനു കഴിയില്ലെന്ന തോന്നല്‍ ഉണ്ടാകും. ആ ഒരു തോന്നല്‍ നിങ്ങളെ തളര്‍ത്തുകയും ചെയ്യും.
പ്രയാസകരമായവക്ക് പകരം ആയാസകരമായാവ ആദ്യം തിരഞ്ഞെടുക്കുക. പ്രാധാന്യം കൂടുതല്‍ അര്‍ഹിക്കുന്നവ എന്ന നിലയില്‍ ടാസ്ക്കുകളെ ക്രോഡീകരിക്കുക. അതനുസരിച്ചു മുനഗണന കൊടുത്ത് ചെയ്തു തീര്‍ക്കുക. കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ എടുക്കുക. എന്തെങ്കിലും ടീവി, പാട്ട് തുടങ്ങിയ വിനോദ ഉപാദികള്‍ സ്വീകരിക്കുന്നതും മടികുറയക്കാന്‍ സഹായിക്കും.