ഉറക്കം കുറവാണോ ? പുറകെ പണി വരുന്നുണ്ട് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂണ്‍ 2024 (11:21 IST)
പുതിയ കാലത്ത് പലരുടെയും ജീവിതരീതി താളം തെറ്റി. ടെലിവിഷന് പിന്നാലെ എത്തിയ ഇന്റര്‍നെറ്റ് യുഗം ഭൂരിഭാഗം ആളുകളെയും ശീലങ്ങളെയും മാറ്റി. പുതിയ തലമുറയുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ശരീരത്തിന് വേണ്ട രീതിയിലുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഗാഢ നിദ്രയിലാണ് മസ്തിഷ്‌കം മാലിന്യങ്ങളെ നീക്കി അടുത്ത ദിവസത്തിലേക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നത്.

മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മസ്തിഷ്‌കത്തിന്റെ ഈ പ്രവര്‍ത്തനത്തെ ബാധിക്കുകയും ശ്രദ്ധയും ഏകാഗ്രതയും നഷ്ടമാകുകയും ചെയ്യും.

മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയും ബാധിക്കും.

സ്‌ട്രെസ് ഹോര്‍മോണുകളുടെ അമിത ഉല്‍പാദനത്തിനും കാരണമാകും ഉറക്കമില്ലായ്മ.

ദിവസേന കുറഞ്ഞത് ഏഴ് മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :