ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പപ്പായ ശീലമാക്കൂ!

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്.

ആരോഗ്യം, പപ്പായ health, pappaya
സജിത്ത്| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (14:53 IST)
ഏറെ പോഷകസമ്പന്നമായ ഒരു ഫലമാണ് പപ്പായ. മറ്റ് പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിനും, വന്‍കുടലിനും ഏറെ അനുയോജ്യമായ ഒന്നാണ് പപ്പായ. ഏല്ലാക്കാലത്തും ലഭിക്കും എന്നതും, വില കുറവാണ് എന്നതും എടുത്ത് ഇതിന്‍റെ പറയേണ്ടുന്ന സവിശേഷതകളാണ്. പപ്പായയുടെ കാമ്പ് മാത്രമല്ല കുരുവും വളരെ പോഷസമൃദ്ധമാണ്.

ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ പപ്പായയിലെ വൈറ്റമിന്‍ ബി ഉത്തമമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍‌ ബി 6, വൈറ്റമിന്‍ ബി 1 എന്നിവയുടെ രൂപത്തില്‍ പപ്പായയില്‍ വൈറ്റമിന്‍ ബി അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം എന്നിവ പപ്പായയില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങളില്‍ കഴിക്കുന്നത് ഫലം നല്കും. മികച്ച ദഹനത്തിനും, മലബന്ധമകറ്റാനും പപ്പായ സഹായകമാണ്.

നാരുകള്‍ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് പ്രയാസമുണ്ടാക്കും. ഇത് കുടലില്‍ കുരുങ്ങിക്കിടക്കാനും, അണുബാധയുണ്ടാകാനും കാരണമാകാം. ഈ പ്രശ്നം പരിഹരിക്കാന്‍ പപ്പായ ഉത്തമമാണ്. കുടലില്‍ പഴുപ്പോ, കഫമോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനും പപ്പായ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമമാര്‍ഗ്ഗമാണ് പപ്പായ കഴിക്കുന്നത്. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും.

പപ്പായ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും. വൈറ്റമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ പപ്പായ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.പപ്പായപോലെ തന്നെ പോഷകപ്രദമാണ് പപ്പായയുടെ കുരുക്കളും. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്ക തകരാറുകള്‍ തടയുകയും, കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ശാസ്ത്രീയമായ സ്ഥിരീകരണമൊന്നുമില്ലെങ്കിലും പലരും ചെയ്യാറുള്ള ഒന്നാണ് പപ്പായക്കുരുക്കള്‍ ഉപയോഗിച്ചുള്ള സന്താന നിയന്ത്രണം. പപ്പായ കുരുക്കള്‍ ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് കുട്ടികളുണ്ടാവുന്നത് തടയുമെന്നൊരു വിശ്വാസം പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക ...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം
വളരെ പോഷകമൂല്യമുള്ള കായ് ആണ് നെല്ലിക്ക. നിരവധി വിഭവങ്ങളില്‍ നെല്ലിക്ക ചേര്‍ക്കാറുണ്ട്. ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ...

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ...

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്.

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതിന് നമ്മുടെ ശീലങ്ങള്‍ വഹിക്കുന്ന പങ്ക് ...

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ ഗുണങ്ങള്‍ സംഗീതത്തിനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...