ജീരകം ഒന്ന് കഴിച്ചുനോക്കൂ, വെറും 20 ദിവസം കൊണ്ട് ആളാകെ മാറും

ശരീരഭാരമാണോ പ്രശനം എങ്കില്‍ ഇത് ഒന്ന് പരീക്ഷിക്ക്

AISWARYA| Last Updated: വെള്ളി, 17 മാര്‍ച്ച് 2017 (17:42 IST)
ഇന്ത്യൻ ഭക്ഷണത്തിലെ ഒഴിച്ചു കൂട്ടാനാകാത്ത ഒന്നാണ് ജീരകം. അല്ലേ. അത് മാത്രമല്ല
കുടിക്കാനുള്ള വെള്ളത്തില്‍ ജീരകം ചേര്‍ക്കാന്‍ ഇഷ്ട്പ്പെടുന്നവരാണ് മലയാളികള്‍. അടുക്കളയിൽ പ്രത്യേക സ്ഥാനം നല്‍കാറുള്ള നിങ്ങള്‍ ഈ ഔഷധ മൂല്യത്തിന്റെ ഗുണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞോളൂ ജീരകം ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പതിവായി ജീരകം തിന്ന് നോക്ക്
20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ശരീരഭാരം കുറയുന്നതാണ്.

*രാത്രിയില്‍
2 ടേബിൾസ്പൂൺ ജീരകം വെള്ളത്തിലിട്ട്
വെയ്ക്കുക. രാവിലെ
ജീരകം അരിച്ച മാറ്റുക. ശേഷം അര കഷ്ണം നാരങ്ങ പിഴിഞ്ഞു ചൂടാക്കി വെറും വയറ്റില്‍ കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.

* ഒരു ടേബിള്‍ സ്‌പൂണ്‍ ജീരകം പൊടിച്ചത്
കുറച്ച്
തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഭാരം കുറഞ്ഞു കിട്ടും.

* ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍
വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്.

*ജീരകം പൊടിച്ചത് ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്ത്
കഴിയ്ക്കുന്നതും ഗുണം തരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :