സജിത്ത്|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (12:13 IST)
വയറിന് ഇഷ്ടപ്പെടാത്തതോ അല്ലെങ്കില്‍ കഴിച്ച ഭക്ഷണങ്ങള്‍ ദഹിക്കാത്തതോ മൂലമാണ് ചര്‍ദ്ദി ഉണ്ടാകുന്നത്. വയറ്റില്‍ വിഷാംശങ്ങള്‍ കടന്നു കൂടുമ്പോഴും സധാരണയായി ഇത്തരം പ്രവണത ഉണ്ടാകാറുണ്ട്. ഇത് തലച്ചോര്‍ തിരിച്ചറിയുകയും ആമാശത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകുകയും ഒടുവില്‍ ഛര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്. നിര്‍ത്താതെയുള്ള ചര്‍ദ്ദി ശരീരത്തിന് വളരെ മോശമാണ്. ഇത് ശരീരത്തെ തളര്‍ത്തും. അതിസാരം, ഭക്ഷ്യവിഷബാധ, ദഹനക്കേട്, ഗര്‍ഭാവസ്ഥ, അസിഡിറ്റിയുടെ കുറവ് എന്നിവയെല്ലാം ഛര്‍ദ്ദിക്ക് കാരണമാകും.
പ്രകൃതിദത്തമായ വഴികളാണ് ചര്‍ദ്ദി ശമിപ്പിക്കാന്‍ ഏറ്റവു ഉചിതം. അതിനായി ചില വീട്ടുവൈദ്യങ്ങള്‍ ചെയ്യാവുന്നതാണ്. ഒരു ആന്റി എമിറ്റിങാണ് ഇഞ്ചി. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഛര്‍ദ്ദിക്കാന്‍ വരുമ്പോള്‍ ഇഞ്ചി ടീ കുടിക്കുന്നത് വളരെ നല്ലതാണ്. കര്‍പ്പൂരത്തുളസിയുടെ ടീയും കര്‍പ്പൂരത്തുളസിയിട്ട വെള്ളം കുടിക്കുന്നതും വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനാഗിരി ചേര്‍ത്ത് ഛര്‍ദ്ദി വരുന്ന വേളയില്‍ ഇത് ഉപയോഗിച്ച് വായ കഴുകുന്നതുമെല്ലാം ഇതിനെ ശമിപ്പിക്കാന്‍ സാധിക്കും.
ഈ പ്രശ്നപരിഹാരത്തിന് ഏറ്റവും ഉത്തമമായ മറ്റൊന്നാണ് കറുവാപ്പട്ട. ഗര്‍ഭിണികള്‍ക്കും ഇത് ഉത്തമമാണ്. കറുവാപ്പട്ട ചേര്‍ത്ത ടീ കുടിക്കുന്നതും ഉള്ളി കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നതുമെല്ലാം ചര്‍ദ്ദിയെ പ്രതിരോധിക്കും. ഗ്രാമ്പു ചവച്ചരച്ച് തിന്നുന്നതും ഓക്കാനം വരുന്നതിനെ പിടിച്ച്നിര്‍ത്തും. ഛര്‍ദ്ദി വരുമ്പോള്‍ ടോസ്റ്റ് ചെയ്ത വിഭവമോ പാലോ ഉപയോഗിക്കുന്നതും ഇതിന് ഉത്തമ പരിഹാരമാണ്. ഛര്‍ദ്ദി വരുമ്പോള്‍ ഏലയ്ക്ക ചവയ്ക്കുന്നതും ഏലയ്ക്ക ടീ കുടിക്കുന്നതും പെരുംജീരകം ചവയ്ക്കുന്നതുമെല്ലാം ചര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായകമാണ്.