അലര്‍ജി പരിഹരിക്കാന്‍ ഡോക്ടറിന്റെ ആവശ്യം ഇല്ല; ഇത് മാത്രം ശ്രദ്ധിച്ചോളൂ...

അലര്‍ജിയാണോ രോഗം? എന്നാല്‍ ഇവനാണ് വില്ലന്‍ !

AISWARYA| Last Updated: വ്യാഴം, 8 ജൂണ്‍ 2017 (16:41 IST)
മണ്ണിന്റെ മണവും തണുപ്പും അറിഞ്ഞ് കളിച്ചു വളരുന്ന കുട്ടിക്കാലത്തിന്റെ സുഖം ഇന്നത്തെ പല കുട്ടികള്‍ക്കും അന്യമായിക്കൊണ്ടിരിക്കുകയാണ്. കഞ്ഞുങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ തന്നെ അമ്മമാര്‍ക്ക് ടെന്‍ഷനാണ്.
കാരണം ചോദിച്ചാല്‍ അവര്‍ പറയും അലര്‍ജി കാരണമാണെന്ന്. എന്തായാലും പൊടിയോട് അലര്‍ജി, മണ്ണിനോട് അലര്‍ജി, ചൂടിനോട് അലര്‍ജി എന്നിങ്ങനെയുള്ള പ്രശ്നങ്ങളാ‍ണ് ഇന്നത്തെ തലമുറ നേരിടുന്നതെന്നാണ് വസ്തുത.

എന്നാല്‍ കുഞ്ഞുങ്ങളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും അലര്‍ജി ഉണ്ടാകാറുണ്ട്. പലരിലും അതു വ്യത്യസ്തമായ രീതികളിലാണ് അനുഭവപ്പെടുകയെന്നുമാത്രം. അലര്‍ജിക്ക് പല കാരണങ്ങളുമുണ്ട് . അലര്‍ജനുകളുമായി നിരന്തരമായുള്ള സമ്പര്‍ക്കം മൂലമാണ് അലര്‍ജിയുണ്ടാകുന്നത്. മൂക്ക്, ശ്വാസകോശം, ത്വക്ക് എന്നിവയെയാണ് അലര്‍ജി കൂടുതലായും ബാധിക്കുന്നത്. ഇതിന് പലതരത്തിലുള്ള പരിഹാരങ്ങളുമുണ്ട്. എന്താല്ലാമാണെന്ന് നോക്കാം.

അലര്‍ജിയുള്ളവര്‍ അലര്‍ജനുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കണം. വീടും പരിസരവും പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കണം. അലര്‍ജിക്കുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നാസല്‍ വാഷ്. ഇത് ഉപയോഗിക്കുന്നതിലൂടെ അലര്‍ജി എന്ന രോഗത്തെ ഇല്ലാതാക്കാം. അതു പോലെ കൈയും കാലും ശരീരവും വൃത്തിയായി സൂക്ഷിക്കണം. കുരുമുളക് ഇട്ട ചായ കുടിക്കുന്നത അലര്‍ജി മാറാന്‍ ഉത്തമമാണെന്ന് വൈദ്യ ശാസ്ത്രം അഭിപ്രായപ്പെടുന്നു. ഗീന്‍ ടീ അലര്‍ജിക്കെതിരെയുള്ള ഏറ്റവും നല്ല മരുന്നാണ്. കുടാതെ അലര്‍ജിയുടെ രോഗകാരികളെ നശിപ്പിക്കാന്‍ തേന്‍ ഉപയോഗിക്കാം. കുടാതെ അലര്‍ജിയുള്ളവര്‍
ഫ്രഷ് പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :