സ്ഥിരമായി ഈ ജ്യൂസാണോ കുടിക്കുന്നത് ? സൂക്ഷിക്കൂ... നിങ്ങള്‍ മരണത്തെ മാടി വിളിക്കുകയാണ് !

കാരറ്റ് ജ്യൂസ് കുടിക്കുന്നത് അത്യന്തം അപകടകരം !

Drinking Water, Health, Health Tips, Food, Carrot Juice, Carrot, Water, Benefits Of Drinking Carrot Juice,  കാരറ്റ്, എനര്‍ജി ഡ്രിങ്ക്, ആരോഗ്യം
സജിത്ത്| Last Modified ഞായര്‍, 28 മെയ് 2017 (15:06 IST)
ആരോഗ്യത്തിന് വളരെയേറെ ഉത്തമമായ ഒന്നാണ് കാരറ്റ്. ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും കാരറ്റിനില്ല. എന്നാല്‍ കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുകയെന്നും പഠനങ്ങള്‍ പറയുന്നു.

നാരുകളാല്‍ സമ്പുഷ്ടമായ ഒന്നാണ് കാരറ്റ്. എന്നാല്‍ ഇത് ജ്യൂസ് ആക്കുന്നതിലൂടെ ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്റെ അളവും പ്രോട്ടീന്റെ അളവും വളരെയധികം കുറയുന്നു. കരോട്ടിന്‍ ധാരാളം അടങ്ങിയ ഒന്നാണ് കാരറ്റ്. എന്നാല്‍ കാരറ്റ് ജ്യൂസ് ആക്കുന്നതോടെ ഇതിന്റെ മഞ്ഞ നിറം വര്‍ദ്ധിക്കുകയും ഇത് നമ്മുടെ ചര്‍മ്മത്തിലുടനീളം മഞ്ഞ നിറം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും.



പച്ചക്കറികളില്‍ പല തരത്തിലുള്ള മാലിന്യങ്ങലും വിഷവസ്തുക്കളും അടിച്ച് ചേര്‍ക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇത് ജ്യൂസ് ആക്കുന്നതോടെ ഈ മാലിന്യങ്ങളും മറ്റും അതിലേക്ക് കൂടുതല്‍ ലയിച്ചു ചേരുകയും അതുമൂലം വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. കുട്ടികള്‍ക്ക് കാരറ്റ് ജ്യൂസ് കൊടുക്കുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.

പ്രമേഹ രോഗികള്‍ കാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ വലിയ ദോഷഫലമാണ് ഉണ്ടാകുക. പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരറ്റ് ജ്യൂസ് കാരണമാകും. അതുപോലെ മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും കാരറ്റ് ജ്യൂസ് കഴിയ്ക്കരുത്. ഇത് അവരുടെ അമ്മിഞ്ഞപ്പാലില്‍ കാരോട്ടിന്റെ അംശം വന്നുചേരാന്‍ കാരണമാകും. അതുമൂലം പലപ്പോഴും കുട്ടികളില്‍ അലര്‍ജി ഉണ്ടാകുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :