ഹജ്ജ് കര്‍മ്മങ്ങള്‍

hajj
WDWD
ഹജ്ജിനായി മക്കക്ക് ചുറ്റുമുള്ള വിശുദ്ധ ഭൂമിയുടെ അതിര്‍ത്തികളില്‍ എത്തിക്കഴിഞ്ഞാല്‍ തീര്‍ത്ഥാടകന്‍ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി മതപരമായ "ഇഹ്റാം' അണിയുന്നു. രണ്ട് കഷണം തുണിയാണ് ഇഹ്റാം. ഒന്ന് ഉടുക്കാനും മറ്റൊന്നു പുതയ്ക്കാനും പുരുഷന്‍മാര്‍ക്കാണ് ഈ വേഷം.

ഹജ്ജിന്‍റെ ദിവസങ്ങളില്‍ തല മറച്ചിട്ടുണ്ടാവില്ല. ശരീരബോധം മറന്ന് ഈശ്വരനില്‍ സര്‍വവും സമര്‍പ്പിക്കേണ്ട നാളുകളാണിത്. തീര്‍ഥാടകര്‍ ആദ്യം എത്തുക "മിന'യെന്ന കൊച്ചു പട്ടണത്തിലാണ് .

പിന്നീട് അറഫയിലേക്ക് പോകുന്നു. പകല്‍ മുഴുവന്‍ ധ്യാനനിരതനായിക്കഴിഞ്ഞ ശേഷം വൈകുന്നേരം തീര്‍ത്ഥാടകര്‍ തിരിച്ച് മിനയിലെത്തുന്നു. രാത്രി "മുസദ് ലിഫ'യില്‍ തങ്ങുന്നു.

പിന്നീട് മെക്കയിലേക്കുള്ള യാത്രയാണ്. പ്രഭാതത്തില്‍ മക്കയുടെ അതിര്‍ത്തിയിലുള്ള "മിന'യില്‍ എത്തിച്ചേരുന്നു. അവിടെ മൂന്ന് ദിവസം താമസിക്കുന്നു. ഈ താമസത്തിനിടയ്ക്ക് തീര്‍ത്ഥാടകര്‍ "പിശാചിനെ കല്ലെറിയുക' എന്ന ചടങ്ങ് നിര്‍വഹിക്കുന്നു.

പിശാചിനെ കല്ലെറിയല്‍

എല്ലാറ്റിനെക്കാളുമുപരി താന്‍ ദൈവത്തെ സ്നേഹിക്കുന്നുവെന്ന അബ്രഹാം അവകാശപ്പെട്ടു. അത് തെളിയിക്കുവാന്‍ സ്വന്തം പുത്രനെ ബലി നല്‍കുവാന്‍ ദൈവം ആവശ്യപ്പെട്ടു.

ഈ പരീക്ഷണഘട്ടത്തില്‍ പിശാച് മൂന്ന് തവണ അബ്രഹാമിനെ അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഓരോ തവണയും അബ്രാഹാം കല്ലെറിഞ്ഞ് പിശാചിനെ ഓടിച്ചു.

അതാണ് തീര്‍ത്ഥാടകന്‍ കല്ലെറിയലിലൂടെ പ്രതീകാത്മകമായി അര്‍ഥമാക്കുന്നത്. താന്‍ പൈശാചിക പ്രലോഭനങ്ങളെ അതിജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നുന്നര്‍ത്ഥം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :